ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വോ​ളി​യി​ൽ കേരളം  ചാമ്പ്യന്‍മാര്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വോ​ളി​യി​ൽ കേരളം  ചാമ്പ്യന്‍മാര്‍ 

ഭീ​മാ​വ​രം (ആ​ന്ധ്ര): ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വോ​ളി​യി​ൽ കേ​ര​ള പു​രു​ഷ​ന്മാ​ർ കി​രീ​ടം ചൂ​ടി. ഫൈ​ന​ലി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ റെ​യി​ൽ​വേ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.  

 ഏ​ഴു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​ര​ളം ഫെ​ഡ​റേ​ഷ​ൻ ക​പ്പ് വോ​ളി​ബോ​ളി​ൽ പു​രു​ഷ​വി​ഭാ​ഗം കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. സ്കോ​ർ: 25-16, 16-25, 25-23, 25-17. ക​ഴി​ഞ്ഞ മാ​സം കോ​ഴി​ക്കോ​ട്ടു ന​ട​ന്ന ദേ​ശീ​യ സീ​നി​യ​ർ വോ​ളി​യി​ൽ കേ​ര​ള പു​രു​ഷ​ന്മാ​ർ കി​രീ​ടം നേ​ടി​യി​രു​ന്നു. എന്നാല്‍ വനിതാ ടീം ഫൈനലില്‍ റെയില്‍വേയ്സിനോട് പരാജയമടഞ്ഞിരുന്നു.