മികച്ച ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മികച്ച ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

സൂറിച്ച്; അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ 2016 ലെ മികച്ച ഫുട്ബോൾ താരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരഞ്ഞെടുക്കപ്പെട്ടു.പോര്‍ച്ചുഗല്‍ നായകനും ലോകോത്തര സ്ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രത്തിലാദ്യമായി യൂറോപ്യന്‍ ഫുട്ബോള്‍ കിരീടവും സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന് യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടവും സമ്മാനിച്ച പ്രകടനങ്ങളാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.ചടങ്ങിൽ ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ മൂന്നുവട്ടം ഫിഫ പുരസ്‌കാരം സ്വന്തമാക്കിയ ബ്രസീലിന്റെ റൊണാള്‍ഡോ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.അര്‍ജന്റീനിയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി, ഫ്രഞ്ച് സ്ട്രൈക്കര്‍ ആന്‍േറായിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് ക്രിസ്റ്റ്യാനോ ഫിഫ 'പ്ലെയര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം കരിയറില്‍ രണ്ടാം തവണയും സ്വന്തമാക്കിയത്. 2008-ലായിരുന്നു ആദ്യത്തെ 'ഫിഫ പ്ലെയര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരം. 'ഫ്രാന്‍സ് ഫുട്ബോള്‍' മാസിക നല്കിവരുന്ന പ്രശസ്ത ബഹുമതിയായ ഈ വര്‍ഷത്തെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരത്തിനും അര്‍ഹനായിരുന്നു.2010 മുതല്‍ ഫിഫയുടെ പുരസ്‌കാരവും 'ഫ്രാന്‍സ് ഫുട്ബോള്‍' മാസികയുടെ ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും സംയുക്തമായി ഫിഫ- ബാലണ്‍ ദ്യോര്‍ എന്ന പേരിലാണ് നല്കിവന്നത് എന്നാൽ ഫിഫയും ഫ്രാന്‍സ് ഫുട്ബോളും വഴിപിരിഞ്ഞതോടെ ആണ് രണ്ടു പുരസ്‌കാരങ്ങളും ഈ വര്‍ഷം മുതല്‍ വെവ്വേറെ നൽകാൻ തീരുമാനിച്ചത്.ഫിഫ ബാലണ്‍ ദ്യോര്‍ പുരസ്‌കാരം ആദ്യ മൂന്നു തവണയും നേടി മെസ്സി ഹാട്രിക് തികച്ചപ്പോള്‍ 2013, 2014 വര്‍ഷങ്ങളില്‍ ഈ ബഹുമതി ക്രിസ്റ്റ്യാനോയ്ക്കായിരുന്നു.


LATEST NEWS