കളം നിറഞ്ഞു കളിച്ച    സ്പെയിനിനു മുന്നിൽ   നൈജറിന് നാല് ഗോളിന്റെ പരാജയം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കളം നിറഞ്ഞു കളിച്ച    സ്പെയിനിനു മുന്നിൽ   നൈജറിന് നാല് ഗോളിന്റെ പരാജയം 

കൊച്ചി: കളം നിറഞ്ഞു കളിച്ച    സ്പെയിനിനു മുന്നിൽ ആഫ്രിക്കൻ വമ്പുമായെത്തിയ നൈജറിന് അടിപതറി. വിജയത്തുടർച്ച തേടി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പന്തു തട്ടിയ നൈജറിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു വീഴ്ത്തി സ്പെയിൻ അണ്ടർ 17 ലോകകപ്പിൽ ആദ്യ  വിജയം നണഞ്ഞു. ആദ്യ മൽസരത്തിൽ ബ്രസീലിനോടേറ്റ 2–1ന്റെ തോൽവിക്കു   പ്രാശ്ചിത്തം കൂടിയായി സ്പെയിനിനു ഈ വിജയം. 

 വിലപ്പെട്ട മൂന്നു പോയിന്റും സ്പെയിനിനു സ്വന്തമായി. . ആദ്യപകുതിയിൽ സ്പെയിൻ 3–0നു മുന്നിലായിരുന്നു.  ടൂർണമെന്റിന്റെ താരമാകുമെന്ന് കരുതപ്പെടുന്ന സ്പാനിഷ് നായകൻ ആബേൽ റൂയിസിന്റെ ഇരട്ടഗോളുകളാണ് മൽസരത്തിന്റെ ഹൈലൈറ്റ്. 21, 41 മിനിറ്റുകളിലായിരുന്നു റൂയിസിന്റെ ഗോളുകൾ. സെസാർ ഗെലാബർട്ട് , സെർജിയോ ഗോമസ്  എന്നിവരാണ് സ്പെയിനിന്റെ മറ്റു ഗോളുകൾ നേടിയത്.

മികച്ച ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് മൽസരത്തിൽ നൈജറിനെ പിന്നോട്ടടിച്ചത്. സ്പെയിനിനോടു തോറ്റെങ്കിലും രണ്ടു മൽസരങ്ങളിൽനിന്ന് മൂന്നു പോയിന്റുള്ള നൈജറിന് ഇപ്പോഴും പ്രീക്വാർട്ടർ പ്രതീക്ഷയുണ്ട്.. കിരീട പ്രതീക്ഷ നിലനിർത്താൻ വിജയത്തിനൊപ്പം ഗോളെണ്ണവും വേണമെന്ന തിരിച്ചറിവിൽ നാലു സ്ട്രൈക്കർമാരുമായി ടീമിനെ വിന്യസിച്ച സ്പാനിഷ് പരിശീലകന്റെ തന്ത്രങ്ങളാണ് അന്തിമഫലത്തിൽ നിർണായകമായത്