ഓവൽ ടെസ്റ്റിൽ ഇന്ത്യയുടെ തിരിച്ചുവരവ്; അവസാന മത്സരത്തിൽ അർദ്ധ സെഞ്ചുറിയടിച്ച് കുക്ക് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓവൽ ടെസ്റ്റിൽ ഇന്ത്യയുടെ തിരിച്ചുവരവ്; അവസാന മത്സരത്തിൽ അർദ്ധ സെഞ്ചുറിയടിച്ച് കുക്ക് 

പതിനൊന്ന് റൺസിനിടെ ഇംഗ്ലണ്ടിന്റെ മൂന്നു വിക്കറ്റ് പിഴുത് ഓവൽ ടെസ്റ്റിൽ ഇന്ത്യയുടെ തിരിച്ചുവരവ്.  കുക്ക്, ജോ റൂട്ട്. ബെയർസ്റ്റോ എന്നിവരുടെ വിക്കറ്റകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. ബുമ്ര രണ്ടും ഇഷാന്ത് ശർമ്മ ഒരു വിക്കറ്റും നേടി. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ഇം​ഗ്ല​ണ്ടി​​ന്റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച റ​ൺ​വേ​ട്ട​ക്കാ​ര​നാ​യ കു​ക്ക്​ 71 റ​ൺ​സു​മാ​യാണ്​ അവസാന ടെസ്​റ്റിൽ മടങ്ങിയത്​.  

അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ബാറ്റു ചെയ്യുന്ന ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സിൽ 70 ഓവർ പിന്നിടുമ്പോൾ 141/4 എന്ന നിലയിൽ ബാറ്റിങ് തുടരുകയാണ്. നേരത്തെ, 23 റണ്‍സെടുത്ത് ഓപ്പണർ കീറ്റൺ ജെന്നിങ്സനെ രവീന്ദ്ര ജഡേജ പുറത്താക്കിയിരുന്നു. കീ​റ്റ​ൺ ജെ​ന്നി​ങ്​​സൺ (23), ജോ ​റൂ​ട്ട്​ (0), ബെയർസ്​റ്റോ (0) എന്നിവരുടെ വിക്കറ്റാണ്​ നഷ്​ടമായത്​.  വി​ക്ക​റ്റും ന​ഷ്​​ട​മാ​യി. മു​ഇൗ​ൻ അ​ലി (34), ബെൻസ്​റ്റോക്​സ്​ (2) എ​ന്നി​വ​രാ​ണ്​ ക്രീ​സി​ൽ.