പ്ര​ഥ​മ ട്വ​ന്‍റി20 ഏ​ഷ്യാ​ക​പ്പ്: ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച് ബം​ഗ്ലാ​ദേ​ശ് കി​രീ​ടം നേടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്ര​ഥ​മ ട്വ​ന്‍റി20 ഏ​ഷ്യാ​ക​പ്പ്: ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച് ബം​ഗ്ലാ​ദേ​ശ് കി​രീ​ടം നേടി

ക്വ​ലാ​ലം​പു​ര്‍: ബം​ഗ്ലാ​ദേ​ശ് വ​നി​ത​ക​ള്‍ ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച്‌ പ്ര​ഥ​മ ട്വ​ന്‍റി20 ഏ​ഷ്യാ​ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ല്‍ ഇ​ന്ത്യ​യെ ബം​ഗ്ലാ പെ​ണ്‍​ക​ടു​വ​ക​ള്‍ മൂ​ന്നു വി​ക്ക​റ്റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ ഉ​യ​ര്‍​ത്തി​യ 112 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന പ​ന്തി​ല്‍ ബം​ഗ്ലാ​ദേ​ശ് മ​റി​ക​ട​ന്നു.

ക്യാ​പ്റ്റ​ന്‍ ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​റി​ന്‍റെ (56) അ​ര്‍​ധ സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. 42 പ​ന്തി​ല്‍ ഏ​ഴു ഫോ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​യി​രു​ന്നു കൗ​റി​ന്‍റെ ഇ​ന്നിം​ഗ്സ്. ഇ​ന്ത്യ​ന്‍ നി​ര​യി​ല്‍ ആ​ര്‍​ക്കും സി​ക്സ​ര്‍ നേ​ടാ​നാ​യി​ല്ല. കൗ​ര്‍ ഒ​ര​റ്റ​ത്ത് ന​ങ്കൂ​ര​മി​ട്ട് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു ന​യി​ച്ച​പ്പോ​ള്‍ മ​റു വ​ശ​ത്ത് വി​ക്ക​റ്റു​ക​ളു​ടെ കൂ​ട്ട പ്ര​ള​യ​മാ​യി​രു​ന്നു. മി​ഥാ​ലി രാ​ജ് (11) വേ​ദാ കൃ​ഷ്ണ​മൂ​ര്‍​ത്തി (11), ജു​ലി​യ​ന്‍ ഗോ​സാ​മി (10) എ​ന്നി​വ​ര്‍​ക്കു മാ​ത്ര​മാ​ണ് ക്യാ​പ്റ്റ​നെ കൂ​ടാ​തെ ര​ണ്ട​ക്കം ക​ട​ക്കാ​നാ​യ​ത്. നാ​ല് ഓ​വ​റി​ല്‍ 12 റ​ണ്‍​സ് മാ​ത്രം വി​ട്ടു​ന​ല്‍​കി​യ ന​ഹി​ത അ​ക്ത​റും ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ റു​മാ​ന അ​ഹ​മ്മ​ദും ഖ​ദീ​ജ തു​ല്‍ കു​ബ്ര​യു​മാ​ണ് ഇ​ന്ത്യ​യെ വ​രി​ഞ്ഞു​മു​റി​ക്കി​യ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും അ​ടു​ത്ത​ത്ത​ടു​ത്ത പ​ന്തി​ല്‍ ഓ​പ്പ​ണ​ര്‍​മാ​രെ ന​ഷ്ട​പ്പെ​ട്ട​ത് തി​രി​ച്ച​ടി​യാ​യി. ഓ​പ്പ​ണ​ര്‍​മാ​രാ​യ ഷ​മീ​മ സു​ല്‍​ത്താ​ന​യും (16) ആ​യി​ഷ റ​ഹാ​മാ​നും (17) ടീം ​സ്കോ​ര്‍ 35 ല്‍ ​ആ​ണ് പു​റ​ത്താ​യ​ത്. പി​ന്നീ​ട് ഫ​ര്‍​ഗാ​ന ഹ​ഖും (11) നി​ഗ​ര്‍ സു​ല്‍​ത്താ​ന​യും (27) റു​മാ​ന അ​ഹ​മ്മ​ദും (23) ചേ​ര്‍​ന്ന് ബം​ഗ്ലാ​ദേ​ശി​നെ വി​ജ​യ​ത്തി​ലേ​ക്ക് അ​ടു​പ്പി​ച്ചു.