റൊണാള്‍ഡോ: കളിക്കളത്തിലെ കരുത്തന്‍റെ ഫുഡ് സീക്രട്ട്സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റൊണാള്‍ഡോ: കളിക്കളത്തിലെ കരുത്തന്‍റെ ഫുഡ് സീക്രട്ട്സ്
ഈ ഹാട്രിക് നേട്ടത്തോടെ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഹംഗേറിയന്‍ ഇതിഹാസ താരം ഫ്രാങ്ക് പുഷ്‌കാസിനൊപ്പമെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. മൊത്തം ഗോള്‍ നേട്ടത്തില്‍ ഇറാന്റെ അലി ദെയ്ക്ക് പിറകില്‍ രണ്ടാമതും. ക്രിസ്റ്റ്യാനോയ്ക്കും പുഷ്‌കാസിനും എണ്‍പത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ വീതമുണ്ട്. അലി ദെയിക്ക് 109 ഗോളുകളും. 151 കളികളില്‍ നിന്നാണ് ക്രിസ്റ്റ്യാനോ 84 ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.
തുടര്‍ച്ചയായി എട്ട് രാജ്യാന്തര ടൂര്‍ണമെന്റുകളില്‍ ഗോളടിച്ച ലോക ഫുട്ബോള്‍‌ ചരിത്രത്തിലെ ഏകതാരത്തിന്‍റെ ആഹാര ശീലങ്ങള്‍ നോക്കാം.: റൊണാൾഡോയ്ക്കും ആകെമെല്ലിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. ഇപിഎൽ സീസണു മുൻപത്തെ സിആർ7 അല്ല ഇപ്പോൾ കളിക്കളത്തിൽ.
തന്റെ കരുത്തും സ്റ്റാമിനയും സ്പീഡും കൊണ്ട് എതിരാളികളെ വിറപ്പിക്കുന്നത് നമ്മൾ കണ്ടു കഴിഞ്ഞു. ഈ മസിലുകളൊന്നും ചുമ്മാകിട്ടിയതല്ല. കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായമത്തിലൂടെയും ആർജിച്ചെടുത്തതാണ്.റൊണാൾഡോ ഒരു ദിവസത്തിൽ ആറ് പ്രാവശ്യമാണ് ഭക്ഷണം കഴിക്കുന്നത്. ഒരു ദിവസത്തിൽ രണ്ടു മുതൽ നാലു വരെ ഇടവേള കളിലായാണ് ഈ ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്.
ഡയറ്റീഷന്റെ നിർദേശപ്രകാരം പ്രോട്ടീൻ നിറഞ്ഞതും ഫാറ്റും ഷുഗറും കുറഞ്ഞതുമായ ഭക്ഷണമാണ് കഴിക്കുന്നത്. പ്രോട്ടീൻ ഷെയ്ക്കിനൊപ്പം മാംസാഹാരവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിനറൽസും വൈറ്റമിനുകളും നിറഞ്ഞ പച്ചക്കറികളും ഒഴിവാക്കാറില്ല.ദിവസം ആരംഭിക്കുന്നതുതന്നെ ഫ്രൂട്ട് ജ്യൂസും മുട്ടയുടെ വെള്ളയും ധാന്യങ്ങളും നിറച്ച ആഹാരത്തിൽ നിന്നാണ്.തുടർന്ന് പാസ്ത, ധാരാളം പച്ചക്കറികൾ, ചിക്കനും സാലഡും നിറച്ച് ഉച്ചഭക്ഷണം. ട്യൂണ റോളും ലെമൺജ്യൂസുമാണ് വൈകിട്ടത്തെ ഇഷ്ടഭക്ഷണം.
അത്താഴത്തിന് സ്ട്രോങ് മെനുവാണ്, അരിയും പയറും, ചിക്കൻ അല്ലെങ്കിൽ ടർക്കി, ബീൻസ്, പഴങ്ങൾ എല്ലാം കാണും. ലോകം മുഴുവൻ ആരാധികമാരുള്ള ഈ സൂപ്പർ ഹീറോയ്ക്ക് പക്ഷേ മധുരം അത്ര പ്രിയമല്ല. CR7 ഫുഡ് സീക്രട്ട്സ് ഇതെല്ലാമാണ്. ഈ ആഹരമെല്ലാം മുറതെറ്റാതെ കഴിച്ചാൽ മാത്രം പോരാ...കളിക്കളത്തിലെ കടുത്ത സമ്മർദ്ദത്തിലും തലയുയർത്തി നിൽക്കാൻ കരുത്തനാക്കിയ കഠിനാധ്വാനവും മാതൃകയാക്കണം.

LATEST NEWS