ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കണമെന്ന് നെയ്മർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താക്കണമെന്ന് നെയ്മർ

ബാഴ്‌സലോണയ്‌ക്കെതിരെ പ്രത്യക്ഷമായ പോരാട്ടവുമായി മുന്‍ താരം നെയ്മര്‍. ബാഴ്‌സലോണയെ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്താക്കണമെന്നാണ് നെയ്മറുടെ ആവശ്യം.

ഇക്കാര്യം ആവശ്യപ്പെട്ട് നെയ്മറുടെ അഭിഭാഷകര്‍ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനയായ യുവേഫയ്ക്ക് കത്ത് നല്‍കി. തനിക്ക് ബോണസായി ലഭിക്കേണ്ട 26 ദശലക്ഷം യൂറോ നല്‍കാതെ ബാഴ്‌സ കരാര്‍ലംഘനം നടത്തിയെന്ന് നെയ്മര്‍ കുറ്റപ്പെടുത്തി.

അതേസമയം ബാഴ്‌സക്കെതിരായ നെയ്മറുടെ കത്തിനെക്കുറിച്ച് യുവേഫ ഇതുവരെ പ്രതികരിച്ചിട്ടില്ല. കരാര്‍ പുതുക്കിയ സമയത്ത് നല്‍കിയ ബോണസ് തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് നെയ്മര്‍ക്കെതിരെ ബാഴ്‌സ നല്‍കിയ പരാതിയും യുവേഫയുടെ പരിഗണനയിലാണ്.