നോയിഡയില്‍  മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നോയിഡയില്‍  മുൻ ദേശീയ ബോക്സിംഗ് താരം വെടിയേറ്റു മരിച്ചു

ലക്നോ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ മുൻ ദേശീയ ബോക്സിംഗ് താരം ജിതേന്ദ്ര മൻ വെടിയേറ്റു മരിച്ചു. നോയിഡയിലെ സുരാജ്പുരിലുള്ള ജിതേന്ദ്രയുടെ വസതിക്കു സമീപമാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയായിരുന്നു ജിതേന്ദ്ര. മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചതായും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.