മെസ്സിയോ റൊണാൾഡോയോ? ഫിഫക്ക് ഉത്തരം റൊണാൾഡോ: നെയ്മർ മൂന്നാമത്  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെസ്സിയോ റൊണാൾഡോയോ? ഫിഫക്ക് ഉത്തരം റൊണാൾഡോ: നെയ്മർ മൂന്നാമത്  

മെസ്സിയോ റൊണാൾഡായൊ മികച്ച കളിക്കാരൻ എന്ന് ചോദിച്ചാൽ ഇരുകൂട്ടരുടെയും ആരാധകർ കണക്കുകൾ നിരത്തി മത്സരിക്കാൻ തുടങ്ങും. പരസ്പരം സമ്മതിക്കാൻ ഇരുകൂട്ടരും തയ്യാറാകില്ല എന്നതിനാൽ ആ ചോദ്യം ചോദ്യമായി അവശേഷിക്കുകയും ചെയ്യും. എന്നാൽ ഫിഫ പ്രഖ്യാപിച്ച മികച്ച 20 കളിക്കാരിൽ ഒന്നാം സ്ഥാനക്കാരൻ റൊണാൾഡോയാണ്.

ഓവറോള്‍ റേറ്റിങ്ങില്‍ 94ല്‍ എത്തിയാണ് പോര്‍ച്ചുഗല്‍ താരം ഒന്നാമതെത്തിയത്. 42 ഗോളുകള്‍ നേടി മാഡ്രിഡിനെ കുതിപ്പിച്ചപ്പോഴും കഴിഞ്ഞ വര്‍ഷം താരത്തിന്റെ റേറ്റിങ് 94 ആയിരുന്നു. ഡ്രിബ്ലിങ്ങിലും, പാസിങ്ങിലുമാണ് മെസിയെ റൊണാള്‍ഡോ കടത്തി വെട്ടിയത്. ഡബ്ലിങ്ങും, പാസിങ്ങും ഉള്‍പ്പെടുന്ന സ്‌കില്‍ മൂവ്‌സില്‍ ഒരു സ്റ്റാര്‍ റോണോ അധികം അധികം നേടിയതാണ് റയല്‍ താരത്തെ ഒന്നാമതെത്താന്‍ സഹായിച്ചത്. 

പിഎസ്ജിയിലേക്ക് ചേക്കേറിയ നെയ്മര്‍ തന്നെയാണ് ഈ വര്‍ഷവും റൊണാള്‍ഡോയ്ക്കും മെസിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തുള്ളത്. സുവാരിസാണ് നാലാം സ്ഥാനത്ത്. സുവാരസിന് പിന്നിലുള്ള ബയേണ്‍ താരം മാന്യുവല്‍ നെയൂറാണ്‌ ഫിഫയുടെ ടോപ് ഗോള്‍ കീപ്പര്‍.

റോണോയെ കൂടാതെ റയലിലെ സഹതാരങ്ങളായ റാമോസും, ടൊനി ക്രൂസും ഫിഫിയുടെ ടോപ് ടെന്നില്‍ ഇടംപിടിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ റേറ്റിങ് കിട്ടിയ പ്രതിരോധ നിരക്കാരനായാണ് 90 പോയിന്റോടെ റയല്‍ നായകന്‍ റാമോസ് ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.  


LATEST NEWS