ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം കിരീടം ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലെപ്പിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം കിരീടം ലോക ഒന്നാം നമ്പര്‍ താരമായ സിമോണ ഹാലെപ്പിന്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം കിരീടം റൊമാനിയയുടെ ലോക ഒന്നാം നമ്ബര്‍താരമായ സിമോണ ഹാലെപ്പിന്. ഫൈനലില്‍ ടൂര്‍ണമെന്റിലെ പത്താം സീഡുകാരിയായ അമേരിക്കയുടെ സ്‌ലോവാന്‍ സ്റ്റീഫന്‍സിനെ 3-6, 6-4, 6-1 എന്ന സ്‌കോറിന് മറികടക്കുകയായിരുന്നു.

ആദ്യസെറ്റ് കൈവിട്ടെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ തിരിച്ചുപിടിച്ചാണ് റൊമാനിയന്‍ താരം കിരീടത്തില്‍ മുത്തമിട്ടത്. ഇതിന് മുമ്ബ് രണ്ട് തവണ കളിച്ച ഫ്രഞ്ച് ഓപ്പണ്‍ ഫൈനലുകളിലും സിമോണ തോറ്റിരുന്നു. ഗ്ലാന്‍സ്‌ലാമുകളൊന്നും നേടാതെ ലോക ഒന്നാം റാങ്കിലെത്തിയ താരമെന്ന ചീത്തപ്പേരും സിമോണ ഹാലെപ്പിന് മാറ്റാനായി. ഇന്ന് പരാജയപ്പെട്ട അമേരിക്കന്‍ താരമായ സ്‌ലോവാന്‍ സ്റ്റീഫന്‍സ് കഴിഞ്ഞവര്‍ഷത്തെ യുഎസ് ഓപ്പണ്‍ ജേതാവാണ്.


LATEST NEWS