ചരിത്ര നേട്ടവുമായി ഹിമാദാസ്; ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ സ്വർണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചരിത്ര നേട്ടവുമായി ഹിമാദാസ്; ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ സ്വർണം

ടാംപരെ (ഫിൻലാൻഡ്​): ​ലോക അണ്ടർ 20 അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സ്​പ്രിൻറർ ഹിമാ ദാസിന്​ സ്വർണം. പെൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 51.46 സെക്കൻഡിൽ ഫിനിഷ്​ ചെയ്​താണ്​ താരം ചരിത്രനേട്ടം സ്വന്തമാക്കിയത്​. 

ഇതാദ്യമായാണ്​ ഒരു ഇന്ത്യൻ താരം യൂത്ത്​ മീറ്റ്​ ട്രാക്ക്​ ഇനത്തിൽ സ്വർണം നേടുന്നത്​. ആസാം സ്വദേശിയാണ് ഹിമാ ദാസ്.

ആൺകുട്ടികളുടെ ലോങ്​ജംപ്​ ഫൈനലിൽ കടന്ന മലയാളി താരം എം. ശ്രീശങ്കർ ആറാം സ്​ഥാനത്താണ്​ ഫിനിഷ്​ ചെയ്​തത്​.