ഇ​ഗോ​ര്‍ സ്റ്റി​മാ​ച്ച് ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ പ​രി​ശീ​ല​കന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ഗോ​ര്‍ സ്റ്റി​മാ​ച്ച് ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ പ​രി​ശീ​ല​കന്‍

ന്യൂ​ഡ​ല്‍​ഹി: ക്രൊ​യേ​ഷ്യ​ന്‍ മു​ന്‍ താരം ഇ​ഗോ​ര്‍ സ്റ്റി​മാ​ച്ചി​നെ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ പു​രു​ഷ ടീം ​പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. സ്റ്റി​മാ​ച്ച്‌ ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​നാ​കു​മെ​ന്ന കാ​ര്യം നേ​ര​ത്തെ ത​ന്നെ ഉ​റ​പ്പാ​യി​രു​ന്നെ​ങ്കി​ലും ഇ​ന്നാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ (എ​ഐ​എ​ഫ്‌എ​ഫ്) ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മെ​ത്തി​യ​ത്. 

ജൂണില്‍ താ​യ്‌​ല​ന്‍​ഡി​ല്‍ ന​ട​ക്കു​ന്ന കിം​ഗ്സ് ക​പ്പാ​ണ് സ്റ്റി​മാ​ച്ചിന്‍റെ അ​ദ്യ പ​രീ​ക്ഷ​ണ വേദി. 

2014 ലോ​ക​ക​പ്പി​ന് ക്രൊ​യേ​ഷ്യ യോ​ഗ്യ​ത നേ​ടി​യ​ത് സ്റ്റി​മാ​ച്ചി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. പ്ര​തി​രോ​ധ​നി​ര​ക്കാ​ര​നാ​യി ക​ളി​ച്ചി​ട്ടു​ള്ള സ്റ്റി​മാ​ച്ച്‌ 53 മ​ത്സ​ര​ങ്ങ​ളി​ല്‍ ക്രൊ​യേ​ഷ്യ​ന്‍ ജ​ഴ്സി അ​ണി​ഞ്ഞി​ട്ടു​ണ്ട്. 1998 ലോ​ക​ക​പ്പി​ല്‍ ക്രൊ​യേ​ഷ്യ മൂ​ന്നാ​മ​തെ​ത്തി​യ​പ്പോ​ള്‍ ടീ​മം​ഗ​മാ​യി​രു​ന്നു.


LATEST NEWS