ഡല്‍ഹി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡല്‍ഹി ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 273 റണ്‍സ് വിജയലക്ഷ്യം

ന്യൂഡല്‍ഹി: പരമ്പരയിലെ രണ്ടാമത്തെ സെഞ്ചുറിയും നാലാമത്തെ 50+ സ്‌കോറും കണ്ടെത്തിയ ഉസ്മാന്‍ ഖവാജയുടെ മികവില്‍ ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ഏകദിനത്തില്‍ 273 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയ. 

മികച്ച തുടക്കത്തിനുശേഷം കൂട്ടത്തകര്‍ച്ച നേരിട്ട ഓസീസ്, അവസാന ഓവറുകളില്‍ വാലറ്റക്കാര്‍ കാഴ്ചവച്ച പോരാട്ടവീര്യത്തിന്റെ ചിറകിലേറിയാണ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് 272 റണ്‍സെടുത്തത്. ഖവാജ 106 പന്തില്‍ 10 ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 100 റണ്‍സെടുത്തു.


LATEST NEWS