ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്നിറങ്ങും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യ ഇന്നിറങ്ങും

ആദ്യ മത്സരത്തിലെ വന്‍ തോല്‍വിക്ക് ശേഷം ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റില്‍ തിരിച്ചടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യന്‍ സമയം 11.30 ന് ഓക്ലാന്‍ഡിലാണ് മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ്(80) നേരിട്ടത്.

മൂന്ന് മത്സരങ്ങളില്‍ പരമ്പര നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് രോഹിത്തും കൂട്ടരും ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ ചില മാറ്റങ്ങളോടെയാകും ഇന്ത്യ ഇന്നിറങ്ങുക. 

സ്പിന്നര്‍മാരായ ക്യണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍ എന്നിവരില്‍ ഒരാള്‍ മാത്രമാകും ഇന്ന് മത്സരത്തിനുണ്ടാകുക.സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ബാറ്റ്സ്മാന്‍ ശുഭ്മാന്‍ ഗില്ലിനെയും ഉള്‍പ്പെടുത്താന്‍ മാനേജ്മെന്റ്  തീരുമാനിച്ചേക്കും.പേസര്‍ ഖലീല്‍ അഹമ്മദിന് പകരം സിദ്ധാര്‍ത്ഥ് കൗളോ മുഹമ്മദ് സിറാജോ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. 


 


LATEST NEWS