രണ്ടാം ടെസ്റ്റ്‌ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രണ്ടാം ടെസ്റ്റ്‌ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി

കൊളംബോ: രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ തകര്‍ത്തു വിജയം പിടിച്ചെടുത്ത് കോഹ്ലിയും സംഘവും. ഇന്നിങ്‌സിനും 58 റണ്‍സിനുമാണ് ജയം. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ടെസ്റ്റ്‌ കിരീട നേട്ടമാണിത്. 

രണ്ടാം ടെസ്റ്റ്‌ ജയത്തോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒന്‍പതാം തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം സമ്മാനിച്ചത്. മൂന്നാം ദിനം കുസാന്‍ മെന്‍ഡിസിന്റെ സെഞ്ചുറിയും, കരുണാരത്‌നയുടെ ചെറുത്തുനില്‍പ്പുമുണ്ടായെങ്കിലും ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 386 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 622 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയതിന് ശേഷം ശ്രീലങ്കയെ എറിഞ്ഞിടുകയായിരുന്നു. 

നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 302ന് നാല് എന്ന് നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ ജഡേജയും, പാണ്ഡ്യയും, അശ്വിനും ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞിടുകയായിരുന്നു.