പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്‌ട്രേലിയക്ക് മൂന്നാം വിജയം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരമ്പര കൈവിട്ട് ഇന്ത്യ; ഓസ്‌ട്രേലിയക്ക് മൂന്നാം വിജയം 

അഞ്ചാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് തോൽവി. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ മൂന്ന് മത്സരങ്ങൾ വിജയിച്ച ഓസ്ട്രേലിയ പരമ്പര സ്വന്തമാക്കി. ഡൽഹി ഫിറോസ് ഷാ കോട്‌ല മൈതാനത്ത് നടന്ന നിർണായക മൽസരത്തിൽ 35 റൺസിനായിരുന്നു ഇന്ത്യയുടെ തോൽവി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഒൻപതു വിക്കറ്റിന് 272 റൺസാണെടുത്തത്. രോഹിത് ശർമ ഒഴികെയുള്ള മുൻനിര ബാറ്റ്സ്മാൻമാർ നിരാശപ്പെടുത്തിയതോടെ ഇന്ത്യ കൃത്യം 50 ഓവറിൽ 237 റൺസിനു പുറത്തായി. ഇതോടെ ട്വന്റി 20 ക്ക് പിന്നാലെ ഇന്ത്യക്ക് ഏകദിനവും നഷ്ടമായി.


LATEST NEWS