ഓസ്‌ടേലിയൻ സന്നാഹ മത്സരം ചെന്നൈയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓസ്‌ടേലിയൻ സന്നാഹ മത്സരം ചെന്നൈയിൽ 

ഇന്ത്യ - ഓസ്‌ട്രേലിയ പരമ്പരക്ക് മുൻപേയുള്ള ഓസ്‌ട്രേലിയുടെ സന്നാഹ മത്സരത്തിന് ഇന്ന് ചെന്നൈയിൽ തുടക്കമാകും. അ​ഞ്ച്​ ഏ​ക​ദി​ന​വും മൂ​ന്ന്​ ട്വ​ൻ​റി20​യു​മ​ട​ങ്ങി​യതാണ് പരമ്പര. ഇ​ന്ത്യ​ൻ ബോ​ർ​ഡ്​ ​പ്ര​സി​ഡ​ൻ​റ്സ്​​ ഇ​ല​വ​നാ​ണ്​ ഏ​ക സ​ന്നാ​ഹ പോ​രാ​ട്ട​ത്തി​ലെ എ​തി​രാ​ളി. 17 മു​ത​ലാ​ണ്​ ഏ​ക​ദി​ന പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ലെ ടെ​സ്​​റ്റ്​ പ​ര​മ്പ​ര ക​ഴി​ഞ്ഞാ​ണ്​ ആ​സ്​​ട്രേ​ലി​യ​ൻ ടീം ​ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.  

അ​തേ​സ​മ​യം, ഇ​ന്ത്യ​ൻ മ​ണ്ണി​ലി​റ​ങ്ങു​േ​മ്പാ​ഴേ​ക്കും ഒാ​സീ​സു​കാ​രെ പ​രി​ക്ക്​ വേ​ട്ട​യാ​ടി തു​ട​ങ്ങി. മു​ൻ​നി​ര ബാ​റ്റ്​​സ്​​മാ​ൻ ആ​രോ​ൺ ഫി​ഞ്ച്​ പേ​ശീ വേ​ദ​ന​യെ തു​ട​ർ​ന്ന്​ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ നി​ന്നും പി​ൻ​വാ​ങ്ങി. കി​ങ്​​സ്​ ഇ​ല​വ​ൻ പ​ഞ്ചാ​ബ്​ താ​രം ഗു​ർ​കീ​ര​ത്​​ സി​ങ്ങാ​ണ്​ പ്രസി​ഡ​ൻ​റ്​​സ്​ ഇ​ല​വ​​ൻ നാ​യ​ക​ൻ. മ​നീ​ഷ്​ അ​ഗ​ർ​വാ​ൾ, വാ​ഷി​ങ്​​ട​ൺ സു​ന്ദ​ർ, രാ​ഹു​ൽ തൃ​പ​തി  എ​ന്നി​വ​രും ടീ​മി​ലു​ണ്ട്. 

ടീം ​ആ​സ്​​ട്രേ​ലി​യ: സ്​​റ്റീ​വ​ൻ സ്​​മി​ത്ത്​ (ക്യാ​പ്​​റ്റ​ൻ), ഡേ​വി​ഡ്​ വാ​ർ​ന​ർ, ബെ​ഹ്​​റ​ൻ ഡോ​ർ​ഫ്, ഡാ​നി​യേ​ൽ ക്രി​സ്​​റ്റ്യ​ൻ, കോ​ൾ​ട​ർ നീ​ൽ, പാ​റ്റ്​ ക​മ്മി​ൻ​സ്, ട്രാ​വി​സ്​ ഹെ​ഡ്, ഹ​െൻറി​ക്വ​സ്, ഗ്ലെ​ൻ മാ​ക്​​സ്​​വെ​ൽ, ടീം ​പെ​യ്​​ൻ, റി​ച്ചാ​ഡ്​​സ​ൺ, ആ​ഡം സാം​പ.