ആറ് വിക്കറ്റ് നേട്ടവുമായി ഇംഗ്ളണ്ടിനെ എറിഞ്ഞിട്ട് കുൽദീപ്; ഇന്ത്യയ്ക്ക് 269 റൺസ് വിജയലക്ഷ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആറ് വിക്കറ്റ് നേട്ടവുമായി ഇംഗ്ളണ്ടിനെ എറിഞ്ഞിട്ട് കുൽദീപ്; ഇന്ത്യയ്ക്ക് 269 റൺസ് വിജയലക്ഷ്യം

ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 269 റൺസ് വിജയലക്ഷ്യം. ചൈനാ മാൻ കുൽദീപ്​ യാദവിന്റെ സ്​പിൻ മികവിലാണ് ഇംഗ്ലണ്ടിനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു പന്തു ബാക്കിനിൽക്കെ 268 റൺസിന് എല്ലാവരും പുറത്തായി. 

ഏകദിന കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കുൽദീപ് യാദവാണ് ഇന്ത്യക്ക് അനായാസ വിജയത്തിലെത്താവുന്ന സ്‌കോർ സമ്മാനിച്ചത്. 10 ഒാവറിൽ 25 റൺസ്​ മാത്രം വഴങ്ങിയാണ് ആദ്യ  അഞ്ച് വിക്കറ്റ് നേട്ടം. 

ഇംഗ്ലണ്ടിന്​ വേണ്ടി ബെൻ സ്​റ്റോക്​സ്​ (50) ജോസ്​ ബട്​ലർ (53) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. 10 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒാപണർമാരായ ജേസൺ റോയ് ജോന്നി ബൈർസ്​റ്റോ എന്നിവർ 38 റൺസ്​ വീതമെടുത്ത്​ ടീമിനെ വൻ സ്​കോറിലേക്ക്​ നയിക്കുമെന്ന്​ തോന്നിച്ചിരുന്നു. എന്നാൽ കുൽദീപ്​ പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട്​ തകരാൻ തുടങ്ങി. തുടർന്ന്​ ഒമ്പത്​ റൺസെടുക്കുന്നതിനിടെ നഷ്​ടമായത്​ മൂന്ന്​ വിക്കറ്റുകൾ.

അവസാന ഓവറുകളിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മോയിൻ അലി (23 പന്തിൽ രണ്ടു ബൗണ്ടറിയും ഒരു സിക്സും സഹിതം 24), ആദിൽ റഷീദ് (16 പന്തിൽ ഒന്നുവീതം ബൗണ്ടറിയും സിക്സും സഹിതം 22 റൺസ്) എന്നിവരാണ് ഇംഗ്ലണ്ട് ഇംഗ്ലണ്ട് സ്കോർ 250 കടത്തിയത്. 

ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ് 9.5 ഓവറിൽ 70 റൺസ് വഴങ്ങി രണ്ടും യുസ്‍‌വേന്ദ്ര ചാഹൽ 10 ഓവറിൽ 51 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.