ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒമാനെതിരെ ഇന്ത്യക്ക് തോല്‍വി

ഗോ​ഹ​ട്ടി: 2022 ലോ​ക​ക​പ്പ് യോ​ഗ്യ​ത​യ്ക്കു​ള്ള ആ​ദ്യ പോ​രാ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ക്കു പ​രാ​ജ​യം. ഒഇ ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ അട്ടിമറി ജയം പ്രതീക്ഷിച്ചിരുന്ന സന്ദര്‍ഭത്തിലാണ് ഇന്ത്യന്‍ ടീം കലമുടച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ തോൽവി.

ഇ​ന്ത്യ​യേ​ക്കാ​ള്‍ ഏ​റെ ശ​ക്ത​രാ​യ ഒ​മാ​നെ​തി​രെ ക​ളി​യു​ടെ 82-ാം മി​നി​റ്റ് വ​രെ മു​ന്നി​ല്‍​നി​ന്ന ശേ​ഷ​മാ​ണ് ഇ​ന്ത്യ തോ​ല്‍​വി വ​ഴ​ങ്ങു​ന്ന​ത്. 24-ാം മി​നി​റ്റി​ല്‍ സു​നി​ല്‍ ഛേത്രി​യാ​ണ് ഇ​ന്ത്യ​യു​ടെ ഏ​ക ഗോ​ള്‍ നേ​ടി​യ​ത്. ബ്രാ​ണ്ട​ന്‍ ന​ല്‍​കി​യ പാ​സി​ല്‍​നി​ന്നാ​യി​രു​ന്നു ഛേത്രി​യു​ടെ ഗോ​ള്‍. ഒ​രു ഗോ​ളി​നു മു​ന്നി​ലെ​ത്തി​യ​തോ​ടെ ഇ​ന്ത്യ പ്ര​തി​രോ​ധ​ത്തി​ലേ​ക്കു വ​ലി​ഞ്ഞു. ഒ​മാ​ന്‍ അ​ധി​കം അ​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച​തു​മി​ല്ല.

മത്സരത്തിലുടനീളം മേധാവിത്വം പുലർത്തിയിരുന്നെങ്കിലും, ഇന്ത്യയുടെ നിരവധി അവസരങ്ങളാണ് ലക്ഷ്യം കാണാതെ പോയത്. മത്സരം ജയത്തോടടുക്കുന്ന ഘട്ടത്തിലാണ് ഒമാൻ താരം അൻ മൻളർ റാബിഅ ഇരട്ട ഗോളുകൾ ഇന്ത്യൻ വലയിലേക്ക് അടിച്ചു കയറ്റിയത്. റാബിഅയിലൂടെ 82-ാം മിനിറ്റിൽ സമനില വഴങ്ങിയ ഇന്ത്യ, മത്സരത്തിന്റെ 90-ാം മിനിറ്റിൽ രണ്ടാം ഗോളും വഴങ്ങുകയായിരുന്നു.

അ​ടു​ത്ത ആ​ഴ്ച ഖ​ത്ത​റു​മാ​യി​ട്ടാ​ണ് ഇ​ന്ത്യ​യു​ടെ അ​ടു​ത്ത മ​ത്സ​രം.