കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 72 റണ്‍സിന്‍റെ തോല്‍വി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 72 റണ്‍സിന്‍റെ തോല്‍വി

കേപ്ടൗണ്‍: കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 72 റണ്‍സിന്‍റെ തോല്‍വി. ഇന്ത്യ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടെസ്റ്റ് പരമ്ബരയിലെ ആദ്യമത്സരത്തിലെ രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയെ 130 റണ്‍സിന് പുറത്താക്കി. തുടര്‍ന്ന് ബാറ്റ് ചെയ്ത ഇന്ത്യ അതിലും ദയനീയമായി തകരുകയായിരുന്നു. വെര്‍നോണ്‍ ഫിലാണ്ടറുടെ തീ തുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ ആറ് ഇന്ത്യന്‍ വിക്കറ്റുകളാണ് വീണത്‌. 

208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കോഹ്ലിയും സംഘവും 135 റണ്‍സെടുക്കുന്നതിനിടെ പുറത്തായി. 81 പന്തില്‍ 37 റണ്‍സെടുത്ത ആര്‍. അശ്വിനാണ് ഇന്ത്യയെ വന്‍മാനക്കേടില്‍ നിന്നും രക്ഷിച്ചത്. പേസര്‍മാരെ നന്നായി തുണക്കുന്ന പന്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് കാലിടറുകയായിരുന്നു. ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തിയ ഫിലാന്‍ഡറാണ് മാന്‍ ഓഫ് ദ് മാച്ച്‌.

ആദ്യ ഇന്നിംഗ്സിലും ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. 209 റണ്‍സാണ് ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ നേടിയത്. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 286 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 130 റണ്‍സുമാണ് നേടിയത്. മഴയെ തുടര്‍ന്ന് മൂന്നാം ദിവസം ഒരു പന്ത് പോലും എറിയാന്‍ കഴിയാതിരുന്നിട്ടും നാല് ദിവസം കൊണ്ട് രണ്ട് ടീമിന്റെ രണ്ട് ഇന്നിംഗ്സുകളും അവസാനിച്ചു. ഇരു ടീമുകളുടെയും ബൗളര്‍മാര്‍ ആഞ്ഞടിച്ച മത്സരത്തില്‍ കളി നടന്ന മൂന്നു ദിവസം കൊണ്ട് വീണത് 40 വിക്കറ്റുകളാണ്.


LATEST NEWS