ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ  73 റണ്‍സിനു പ​രാ​ജ​യ​പ്പെ​ടു​ത്തി;  ഇ​ന്ത്യ   ഏ​ക​ദി​ന പ​രമ്പ​ര സ്വ​ന്ത​മാ​ക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ  73 റണ്‍സിനു പ​രാ​ജ​യ​പ്പെ​ടു​ത്തി;  ഇ​ന്ത്യ   ഏ​ക​ദി​ന പ​രമ്പ​ര സ്വ​ന്ത​മാ​ക്കി

പോ​ർ​ട്ട് എ​ലി​സ​ബ​ത്ത്:  ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​വ​രു​ടെ മ​ണ്ണി​ൽ 73 റണ്‍സിനു പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ആ​ദ്യ​മാ​യി ഏ​ക​ദി​ന പ​രമ്പ​ര സ്വ​ന്ത​മാ​ക്കി.  അ​ഞ്ചാം മ​ത്സ​ര​ത്തി​ലെ ജ​യ​ത്തോ​ടെയാണ്  4-1 എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ പ​ര​മ്പര സ്വ​ന്ത​മാ​ക്കിയത്.  ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 275 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക 42.2 ഓ​വ​റി​ൽ 201 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. സെ​ഞ്ചു​റി കു​റി​ച്ച രോ​ഹി​ത് ശ​ർ​മ​യു​ടെ​യും നാ​ലു വി​ക്ക​റ്റ് നേ​ടി​യ കു​ൽ​ദീ​പ് യാ​ദ​വി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ൻ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

 ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ൽ 274 റ​ണ്‍​സി​ൽ ഒ​തു​ങ്ങി. രോ​ഹി​ത് ശ​ർ​മ(115)​യു​ടെ സെ​ഞ്ചു​റി മി​ക​വി​ൽ കു​തി​ച്ച ഇ​ന്ത്യ പ​ക്ഷേ, രോ​ഹി​ത് പു​റ​ത്താ​യ​ശേ​ഷം ലും​ഗി എ​ൻ​ഗി​ഡി​യു​ടെ പേ​സി​നു മു​ന്നി​ൽ ത​ക​രു​ക​യാ​യി​രു​ന്നു.  രോ​ഹി​തും ധ​വാ​നും ചേ​ർ​ന്ന് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നു മി​ക​ച്ച തു​ട​ക്കം ന​ൽ​കി​യെ​ങ്കി​ലും  ഇ​ന്ത്യ​ൻ സ്കോ​ർ 48ൽ ​റ​ബാ​ഡ​യു​ടെ പ​ന്തി​ൽ പു​ൾ​ഷോ​ട്ടി​നു ശ്ര​മി​ച്ച ധ​വാ​ൻ(34) ഫെ​ലു​ക്വോ​യ്ക്കു ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങി.

തു​ട​ർ​ന്നെ​ത്തി​യ കോ​ഹ്ലി​യും രോ​ഹി​തും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സ് മു​ന്നോ​ട്ടു​ന​യി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 105 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ രോ​ഹി​തു​മാ​യു​ള്ള ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ കോ​ഹ്ലി(36) റ​ണ്ണൗ​ട്ടാ​യി. പി​ന്നാ​ലെ എ​ത്തി​യ ര​ഹാ​നെ(8)​യും രോ​ഹി​തു​മാ​യു​ണ്ടാ​യ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ൽ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി പ​വ​ലി​യ​നി​ലേ​ക്കു മ​ട​ങ്ങി.  

വി​ജ​യം ല​ക്ഷ്യ​മി​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​തി​ഥേ​യ​ർ​ക്ക് ഓ​പ്പ​ണ​ർ​മാ​ർ മി​ക​ച്ച തു​ട​ക്കം ന​ൽ​കി. സ്കോ​ർ ബോ​ർ​ഡി​ൽ 52 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​പ്പോ​ൾ നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്രം(32) പു​റ​ത്താ​യി. ജെ.​പി.​ഡു​മി​നി(1), എ.​ബി.​ഡി​വി​ല്ല്യേ​ഴ്സ്(6) എ​ന്നി​വ​ർ പി​ന്നാ​ലെ മ​ട​ങ്ങി. മാ​ർ​ക്ര​ത്തെ ജ​സ്പ്രീ​ത് ബും​റ വീ​ഴ്ത്തി​യ​പ്പോ​ൾ ഡു​മി​നി​യെ​യും ഡി​വി​ല്ല്യേ​ഴ്സി​നെ​യും ഹാ​ർ​ദി​ക് പാ​ണ്ഡ്യ പു​റ​ത്താ​ക്കി. . 57 റ​ണ്‍​സ് വ​ഴ​ങ്ങി​യാ​യി​രു​ന്നു കു​ൽ​ദീ​പി​ന്‍റെ നാ​ലു വി​ക്ക​റ്റ് പ്ര​ക​ട​നം. ഹാ​ർ​ദി​ക് പാ​ണ്ഡ്യ, യു​സ്വേ​ന്ദ്ര ചാ​ഹ​ൽ എ​ന്നി​വ​ർ ര​ണ്ടും ജ​സ്പ്രീ​ത് ബും​റ ഒ​ന്നും വി​ക്ക​റ്റ് നേ​ടി. പ​ര​ന്പ​ര​യി​ൽ ഇ​നി ഒ​രു മ​ത്സ​രം​കൂ​ടി അ​വ​ശേ​ഷി​ക്കു​ന്നു.


LATEST NEWS