ശ്രീലങ്കന്‍ പ്രതിരോധം; കുശാല്‍ മെണ്ടിസിനു സെഞ്ചറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീലങ്കന്‍ പ്രതിരോധം; കുശാല്‍ മെണ്ടിസിനു സെഞ്ചറി

കൊളംബോ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ലങ്കന്‍ പ്രതിരോധം. ഫോളോ ഓണ്‍ വഴങ്ങി രണ്ടാമിന്നിങ്‌സിനിറങ്ങിയ ലങ്ക മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുത്തിട്ടുണ്ട്. എട്ടു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ്‌ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് 230 റണ്‍സ് കൂടി വേണം.

ലങ്കയെ ഇന്ത്യന്‍ ബോളിങ് നിര 183 റണ്‍സിന് ഓള്‍ഔട്ടാക്കി. 69 റണ്‍സ് മാത്രം വിട്ടു കൊടുത്ത് രവിചന്ദ്രന്‍ അശ്വിന്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഇന്ത്യന്‍ ഓഫ് സ്പിന്നറുടെ 26-ാമത് അഞ്ച് വിക്കറ്റ് നേട്ടമാണിത്. ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ ലങ്ക രണ്ടാം ഇന്നിങ്‌സില്‍ അധികം പരീക്ഷണത്തിന് മുതിര്‍ന്നില്ല. വിക്കറ്റ് കളയാതെ ടെസ്റ്റ് സമനിലയിലെത്തിക്കാനാണ് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരുടെ ശ്രമം.

സെഞ്ചുറിയടിച്ച കുശാല്‍ മെന്‍ഡിസിന്റെയും രണ്ടു റണ്‍സ് നേടിയ തരംഗയുടെയും വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. 92 റണ്‍സുമായി കരുണരത്‌നയും രണ്ടു റണ്‍സുമായി പുഷ്പകുമാരയുമാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റിന് 622 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. സെഞ്ചുറി നേടിയ അജിങ്ക്യ രഹാനെയുടെയും ചേതേശ്വര്‍ പൂജാരയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. ലോകേഷ് രാഹുല്‍, ആര്‍.അശ്വിന്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ എന്നിവര്‍ അര്‍ധസെഞ്ചുറിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തു പകര്‍ന്നു.


LATEST NEWS