ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റ് നഷ്ടമായി. ഏഴാം വിക്കറ്റ് വീഴുമ്പോള്‍ 91.3 ഓവറില്‍ 339 റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു ഇന്ത്യ. ആറിന് 329 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്.

പതിനാറ് റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയുടെ വിക്കറ്റാണ് അവസാനമായി നഷ്ടമായത്. രണ്ടാം ദിവസത്തന രണ്ടാം ഓവറില്‍ തന്നെ സാഹ വീണു. ഫെര്‍ണാണ്ടോയുടെ പന്തില്‍ പെരേര ക്യാച്ചെടുക്കുകയായിരുന്നു. 43 പന്തില്‍ നിന്നാണ് സാഹ പതിനാറ് റണ്‍സെടുത്തത്.

എട്ടാം വിക്കില്‍ ഒത്തുചേര്‍ന്ന ഹര്‍ദീക് പാണ്ഡ്യയും കുല്‍ദീപ് യാദവും ചേര്‍ന്ന് 94.3 ഓവറിലാണ് ഇന്ത്യയെ 350 റണ്‍സ് കടത്തിയത്.


LATEST NEWS