2020 ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

2020 ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ

ന്യൂഡല്‍ഹി: 2020ലെ അണ്ടർ 17 വനിതാ ഫുട്‌ബോൾ ലോകകപ്പ് ഇന്ത്യയിൽ നടത്താൻ ഫിഫ തീരുമാനിച്ചു. മിയാമിയില്‍ നടക്കുന്ന ഫിഫ കൗണ്‍സില്‍ യോഗമാണ് ഇന്ത്യക്ക് വേദി അനുവദിച്ചത്. 

അണ്ടര്‍ 17 വനിതാ ലോകകപ്പിന്‍റെ ഏഴാം എഡിഷനാണ് ഇന്ത്യ വേദിയൊരുക്കുക. ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ ഫിഫ ലോകകപ്പാകും ഇത്. 

ലോകകപ്പിനായി ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ 2018ല്‍ ശ്രമം ആരംഭിച്ചിരുന്നു. ലോകകപ്പ് ആതിഥേയത്വം ലഭിച്ചതോടെ ഇന്ത്യക്ക് നേരിട്ട് യോഗ്യത ലഭിച്ചു.  
 


LATEST NEWS