ഹോക്കിയില്‍ ഇന്ത്യന്‍ വിജയഗാഥ ;  10 വര്‍ഷത്തിനു ശേഷം ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹോക്കിയില്‍ ഇന്ത്യന്‍ വിജയഗാഥ ;  10 വര്‍ഷത്തിനു ശേഷം ഇന്ത്യയ്ക്ക് ഏഷ്യാകപ്പ് ഹോക്കി കിരീടം

ധാക്ക :  10 വര്‍ഷത്തിനു ശേഷം ഏഷ്യ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. മലേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം വിജയഗാഥ രചിച്ചത്. ഇതിനു മുമ്പ് 2007ലായിരുന്നു ഇന്ത്യ കിരീടം നേടിയത്. രമണ്‍ദീപ് സിങ്,ലളിത് ഉപാധ്യായ എന്നിവര്‍ നേടിയ ഗോളുകളിലാണ് ഇന്ത്യയുടെ വിജയം. 

സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ മലേഷ്യയെ 62ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ ഇന്ത്യയെകളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ രമണ്‍ദീപ് സിങ്ങ് മുന്നിലെത്തിച്ചു. പിന്നീട് 29ാം മിനിറ്റില്‍ ഇന്ത്യ ലീഡ് വര്‍ദ്ധിപ്പിച്ചു. ലളിത് ഉപാദ്ധ്യായ് ആയിരുന്നു രണ്ടാം തവണ ഗോള്‍ നേടിയത്. 

ആദ്യമായാണ് ഏഷ്യാകപ്പിന്റെ ഫൈനലിലെത്തുന്നതെങ്കിലും മികച്ച പോരാട്ടത്തിനൊടുവിലാണ് മലേഷ്യ ഇന്ത്യയ്ക്കു മുന്നില്‍ അടിയറവു പറഞ്ഞത്. ഇന്ത്യയുടെ ഏഷ്യാകപ്പിലെ മൂന്നാം കിരീടമാണിത്.  നേരത്തെ 2003ലും 2007ലുമായിരുന്നു ഇന്ത്യയുടെ കിരീട നേട്ടങ്ങള്‍.

 2003ല്‍ ക്വാലാലംപൂരില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്താനെ 42ന് തോല്‍പ്പിച്ചപ്പോള്‍ 2007ല്‍ ദക്ഷിണ കൊറിയയെ കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ചെന്നൈയില്‍ നടന്ന ഫൈനലില്‍ 72നായിരുന്നു കൊറിയക്കെതിരെ ഇന്ത്യയുടെ വിജയം.