ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ-പാക് ഫൈനല്‍: പാകിസ്താന് ഭേദപ്പെട്ട തുടക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ-പാക് ഫൈനല്‍: പാകിസ്താന് ഭേദപ്പെട്ട തുടക്കം

ഓവല്‍: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് സ്വപ്‌നഫൈനലിന് തുടക്കം. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിനയച്ചു. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളിക്കുന്നത്. അശ്വിന് പരിക്കുള്ളതിനാല്‍ ഉമേഷ് യാദവ് കളിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ബംഗ്ലാദേശിനെതിരായ സെമിഫൈനലിലെ ടീമിനെ തന്നെ നിലനിര്‍ത്തുകയാണ് കോലി ചെയ്തത്.

നിലവിലെ സാഹചര്യത്തില്‍ സ്കോർ പിന്തുടരുന്നതാണ് അനുയോജ്യമെന്നും പിച്ചിന്റെ സ്വഭാവമനുസരിച്ച് ആദ്യം ബാറ്റിങ് ദുഷ്‌കരമായിരിക്കുമെന്നും കോലി പറഞ്ഞു. ഫൈനല്‍ വരെയെത്തിയത് മികച്ച പ്രകടനം പുറത്തെടുത്തിട്ടു തന്നെയാണെന്നും ഇന്ത്യക്ക് തങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ടെന്നും പാകിസ്താന്‍ എന്തു തന്ത്രം പയറ്റിയാലും അത് കാര്യമാക്കുന്നില്ലെന്നും കോലി പറഞ്ഞു.

അതേസമയം ഒരു മാറ്റവുമായാണ് സര്‍ഫറാസ് അഹമ്മദ് ഫൈനലില്‍ പാക് ടീമിനെ അണിനിരത്തുന്നത്. ഫിറ്റ്‌നെസ് വീണ്ടെടുത്ത മുഹമ്മദ് ആമിര് ടീമില്‍ തിരിച്ചെത്തി. പുറംവേദനയെത്തുടര്‍ന്നാണ് ആമിര്‍ വിട്ടുനിന്നിരുന്നത്‌. കഴിഞ്ഞ മത്സരത്തില്‍ ഏകദിന അരങ്ങേറ്റം കുറിച്ച റുമാന്‍ റഈസ് പുറത്തിരിക്കും. ടോസ് നേടിയിരുന്നെങ്കില്‍ തങ്ങളും ബൗളിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്നും പാക് ടീമിന് ഒന്നും നഷ്ടപ്പെടാനില്ലെന്നും സര്‍ഫറാസ് പറഞ്ഞു.

അവസാന റിപ്പോര്‍ട്ട്‌ പ്രകാരം 86 റണ്‍സ് വിക്കറ്റില്ലാതെ പാകിസ്ഥാന്‍ നിലനിര്‍ത്തി.


LATEST NEWS