ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനം; മോശം കാലാവസ്ഥയെ തുടർന്ന് വിജയലക്ഷ്യം 28 ഓവറില്‍ 202 ആയി പുനര്‍നിര്‍ണയിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനം; മോശം കാലാവസ്ഥയെ തുടർന്ന് വിജയലക്ഷ്യം 28 ഓവറില്‍ 202 ആയി പുനര്‍നിര്‍ണയിച്ചു

ജൊഹന്നസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിന മൽസരം മോശം കാലാവസ്ഥയെ തുടർന്ന് വീണ്ടും കളി മുടങ്ങി. ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറില്‍ 202 ആയി പുനര്‍നിര്‍ണയിച്ചു. ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെന്ന നിലയിലാണ് കളി വീണ്ടും തടസ്സപ്പെട്ടത്. 

50 ഓവർ അവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. 99 പന്തുകള്‍ നേരിട്ട് ധവാൻ‌ കരിയറിലെ 13–ാം ഏകദിന സെഞ്ചുറി നേട്ടം സ്വന്തമാക്കി. 105 പന്തുകൾ നേരിട്ട് 109 റൺസെടുത്താണ് ധവാന്‍ ഔട്ടായത്. കാലാവസ്ഥാ പരിഗണിച്ച് വിജയ ലക്ഷ്യം പുനർനിർണയിക്കാനാണ് സാധ്യത.

ക്യാപ്റ്റന്‍ വിരട്ട് കോഹ്ലി 75 റണ്‍സ് എടുത്തു പുറത്തായി. അതേസമയം 42 റണ്‍സോടെ ധോണി പുറത്താകാതെ നിന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഇടയ്ക്ക് കളി നിർത്തിവെച്ചതിനുശേഷം മത്സരം പുനരാരംഭിക്കുകയായിരുന്നു. 34 ഓവറുകൾ പൂർത്തിയായതിനു പിന്നാലെയാണ് മോശം കാലാവസ്ഥയെ തുടർന്ന് കളി നിർത്തിയത്. മഴ പെയ്യാത്തതിനാൽ കളി പുനരാരംഭിക്കുകയായിരുന്നു.