പരമ്പര തുടങ്ങി:ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരമ്പര തുടങ്ങി:ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായുള്ള മുന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തിലും ഇന്ത്യക്കായിരുന്നു വിജയം. ഗോളില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിനും കൊളംബോയില്‍ ഇന്നിംങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്.

ലങ്കയെ സംബന്ധിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. പരിക്കാണ് ലങ്കന്‍ ടീമിനെ വലയ്ക്കുന്നത്. പരിചയ സമ്പന്നരായ ഹെറാത്ത്, നുവാന്‍ പ്രദീപ്, ആഷ്‌ലെ ഗുണരത്‌ന എന്നിവര്‍ കളിക്കാനില്ലാത്തത് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

ശിഖര്‍ ധവാന്‍ കെഎല്‍ രാഹുല്‍ എന്നിവരാണ് ആദ്യം ബാറ്റ് ചെയ്യുന്നത്. 


LATEST NEWS