പൃഥ്വി ഷായ്ക്ക് പിന്നാലെ രണ്ടാം ദിനം നായകന്‍ വിരാട് കോഹ്ലിയും സെഞ്ചുറി പൂര്‍ത്തിയാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൃഥ്വി ഷായ്ക്ക് പിന്നാലെ രണ്ടാം ദിനം നായകന്‍ വിരാട് കോഹ്ലിയും സെഞ്ചുറി പൂര്‍ത്തിയാക്കി

രാജ്കോട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 546 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 40 റണ്‍സുമായി രവീന്ദ്ര ജഡേജയും മൂന്നു റണ്‍സുമായി കേദാര്‍ യാദവുമാണ് ക്രീസില്‍.

 കോഹ്‌ലിയുടെ 24-ാം ടെസ്റ്റ് സെഞ്ചുറിയാണ് രണ്ടാം ദിവസത്തിലെ സവിശേഷത. ഈ വർഷം നാലാം തവണയും ക്യാപ്റ്റനായി 17-ാം തവണയുമാണ് കോഹ്‌ലി മൂന്നക്കം കടക്കുന്നത്. നായകനൊപ്പം ക്രീസിലുണ്ടായിരുന്ന യുവതാരം ഋഷഭ് പന്ത് അടിച്ചുതകർത്തതോടെ സ്കോർ അതിവേഗം ഉയർന്നു. കോഹ്‌ലിയെ കാഴ്ചക്കാരനാക്കി അതിവേഗം സ്കോർ ചെയ്ത പന്ത് 92 റണ്‍സ് നേടി പുറത്തായി. 84 പന്തുകൾ മാത്രം നേരിട്ട ഇടംകൈയൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എട്ട് ഫോറും നാല് സിക്സും പറത്തി.
 ഉച്ചഭക്ഷണത്തിന് പിരിയുന്പോൾ 120 റണ്‍സോടെ ക്രീസിലുള്ള കോഹ്‌ലിക്ക് കൂട്ടായി രവീന്ദ്ര ജഡേജ (19) ഒപ്പമുണ്ട്. 364/4 എന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം തുടങ്ങിയത്. രണ്ടാംദിനത്തിലെ ആദ്യ സെക്ഷനിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അടിച്ചുകൂട്ടിയത് 142 റണ്‍സാണ്. വിൻഡീസിന് വേണ്ടി ദേവേന്ദ്ര ബിഷു രണ്ടു വിക്കറ്റ് വീഴ്ത്തി.


LATEST NEWS