ഇന്നിങ്‌സില്‍ വിന്‍ഡീസ് 181 റണ്‍സിന് പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്നിങ്‌സില്‍ വിന്‍ഡീസ് 181 റണ്‍സിന് പുറത്ത്

രാജ്‌കോട്ട്:  ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസ് 181 റണ്‍സിന് പുറത്ത്. ആറു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ വിന്‍ഡീസിന് 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമാകുകയായിരുന്നു. 468 റണ്‍സ് ലീഡ് നേടിയ ഇന്ത്യ, വിന്‍ഡീസിനെ ഫോളോ ഓണിന് വിട്ടു. മൂന്നാം ദിനം മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ ബൗളിങ്ങാണ് വിന്‍ഡീസിനെ വേഗത്തില്‍ പുറത്താക്കിയത്.

49 പന്തില്‍ 47 റണ്‍സെടുത്ത് ചെറുത്തുനില്‍പ്പ് നടത്തി കീമോ പോളിനെയാണ് വിന്‍ഡീസിന് ആദ്യം നഷ്ടപ്പെട്ടത്. പോളിനെ കുല്‍ദീപ് യാദവ്, പൂജാരയുടെ കൈയിലെത്തിക്കുകയായിരുന്നു. 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ അടുത്ത വിക്കറ്റും പോയി. 79 പന്തില്‍ 53 റണ്‍സെടുത്ത ചെയ്‌സിനെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇവരും ക്രീസ് വിട്ടത്. നേരിട്ട മൂന്നാം പന്തില്‍ ലൂയിസിന്റെ കുറ്റിയും തെറിച്ചു. അക്കൗണ്ട് തുറക്കുംമുമ്പ് അശ്വിനാണ് ലൂയിസിന്റെ വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ ഒരേ ഓവറില്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. 


LATEST NEWS