ട്വന്റി-ട്വന്റി: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ട്വന്റി-ട്വന്റി: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ട്വന്റി-ട്വന്റി മത്സരത്തില്‍ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 110 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 18-ാം ഓവറില്‍ മറികടന്നു . ദിനേശ് കാര്‍ത്തിക് – ക്രുണാല്‍ പാണ്ഡ്യ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

മൂന്ന് ബൗണ്ടറിയും ഒരു സിക്സറുമടക്കം 34 പന്തില്‍ 31 റണ്‍സ് നേടിയ 
കാര്‍ത്തിക്കാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറ പാകിയത്. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി കുല്‍ദീപ് യാദവ് ബൗളിങ് നിരയ്ക്ക് കരുത്തു പകര്‍ന്നു. 

ഇന്ത്യന്‍ ജേഴ്സിയില്‍ അരങ്ങേറ്റം കുറിച്ച ക്രുണാല്‍ പാണ്ഡ്യ ഒന്‍പത് പന്തില്‍ നിന്ന് അടിച്ചെടുത്ത 21 റണ്‍സ് ഇന്ത്യയെ വിജയിത്തിലെത്തിച്ചു. 

ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.  ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസിന് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുക്കാനേ സാധിച്ചുള്ളു. കുൽദീപ് യാദവ് ഇന്ത്യയ്ക്കായി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. 20 പന്തിൽ 27 റൺസെടുത്ത ഫാബിയൻ അലനാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്കോറർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ നഷ്ടമായി. മനീഷ് പാണ്ഡേ- ദിനേശ് കാര്‍ത്തിക് കൂട്ടുക്കെട്ടാണ് ഇന്ത്യയെ വിജയ വഴിയിലേക്ക് തിരിച്ചു കൊണ്ടു വന്നത്. കാരി പെരേയുടെ പന്തില്‍ പാണ്ഡേ പുറത്തു പോകുമ്പോള്‍ ഇരുവരും 44 റണ്‍സാണ് കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ട് ബൗണ്ടറികളടക്കം 24 പന്തില്‍ 19 റണ്‍സാണ് പാണ്ഡേ നേടിയത്. പിന്നീട് വന്ന ക്രുനാല്‍ പാണ്ഡ്യ കാര്‍ത്തികിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ വിജയതീരത്ത് എത്തിച്ചത്. 


LATEST NEWS