രോഹിത് ശര്‍മയുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യയ്ക്ക് പരമ്പര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രോഹിത് ശര്‍മയുടെ സെഞ്ചുറിക്കരുത്തില്‍ ഇന്ത്യയ്ക്ക് പരമ്പര

ബ്രിസ്‌റ്റോള്‍: ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്ബര ഇന്ത്യ സ്വന്തമാക്കി. ബ്രിസ്‌റ്റോളില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഏഴു വിക്കറ്റിനു ജയിച്ചതോടെ 2-1 നാണ്‌ ഇന്ത്യ പരമ്ബര നേടിയത്‌. 

ആദ്യം ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ട്‌ ഒന്‍പത്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 198 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ എട്ട്‌ പന്തുകള്‍ ശേഷിക്കേ ജയത്തിലെത്തി. 
ഓപ്പണര്‍ രോഹിത്‌ ശര്‍മയുടെ സെഞ്ചുറിയാണ്‌ (56 പന്തില്‍ അഞ്ച്‌ സിക്‌സറും 11 ഫോറുമടക്കം പുറത്താകാതെ 100) ഇന്ത്യയുടെ ജയത്തിനു കരുത്തായത്‌. 

ഹാര്‍ദിക്‌ പാണ്ഡ്യ (14 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 33), നായകന്‍ വിരാട്‌ കോഹ്ലി (29 പന്തില്‍ രണ്ട്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 43) എന്നിവരും ജയത്തില്‍ നിര്‍ണായകമായി. 
 


LATEST NEWS