ലോക ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യി കി​ഡം​ബി ശ്രീ​കാ​ന്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യി കി​ഡം​ബി ശ്രീ​കാ​ന്ത്

ഗോ​ൾ​ഡ് കോ​സ്റ്റ്: ലോ​ക ബാ​ഡ്മി​ന്‍റ​ൺ റാ​ങ്കിം​ഗി​ൽ ഒ​ന്നാ​മ​നാ​യി ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ താ​രം കി​ഡം​ബി ശ്രീ​കാ​ന്ത്. ലോ​ക ബാ​ഡ്മി​ന്‍റ​ൺ ഫെ​ഡ​റേ​ഷ​നാണ് ഇ​ന്ന് പ്ര​ഖ്യാ​പി​ച്ച ​ത്. 76,895 പോ​യി​ന്‍റോ​ടെ നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​നാ​യ ഡെ​ന്‍​മാ​ര്‍​ക്കി​ന്‍റെ വി​ക്ട​ർ അ​ക്‌​സ്‌​ൽ​സെ​നെ പി​ന്ത​ള്ളി​യാ​ണ് ശ്രീ​കാ​ന്തി​ന്‍റെ നേ​ട്ടം കൈവരിച്ചത്.

ഒ​ന്നാം റാ​ങ്കി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പു​രു​ഷ താ​ര​മാ​ണ് ശ്രീ​കാ​ന്ത്. 2015-​ല്‍ വനിതാവിഭാഗത്തിൽ ഇന്ത്യയുടെ സൈ​ന നെ​ഹ്‌​വാ​ൾ ലോ​ക റാ​ങ്കിം​ഗി​ൽ ഒന്നാമതെ​ത്തി​യി​രു​ന്നു. 

ഓസ്‌ട്രേലിയയില്‍ നടന്ന് കൊണ്ടിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്തും സഖ്യവും സ്വര്‍ണ്ണമെഡല്‍ നേടിയിരുന്നു. സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയാണ് ശ്രീകാന്ത്.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ മി​ക്‌​സ​ഡ് ഡ​ബി​ള്‍​സി​ല്‍ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ശ്രീ​കാ​ന്തും സ​ഖ്യ​വും സ്വ​ര്‍​ണ​മെ​ഡ​ല്‍ നേ​ടി​യി​രു​ന്നു. 

വി​ക്ട​ര്‍ അ​ക്‌​സ്‌​ൽ​സെ​നെ​യ്ക്കു പി​ന്നാ​ലാ​യി കൊ​റി​യ​യു​ടെ സോ​ന്‍ വാ​ന്‍ ഹൊ​യാ​ണ് മു​ന്നാം സ്ഥാ​ന​ത്ത്. വ​നി​ത​ക​ളു​ടെ റാ​ങ്കിം​ഗി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള പി.​വി.​സി​ന്ധു​വാ​ണ് ആ​ദ്യ പ​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച ഇ​ന്ത്യ​ന്‍ താ​രം.


LATEST NEWS