ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ; പ്ര​ണോ​യി ക്വാ​ർ​ട്ട​റി​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ; പ്ര​ണോ​യി ക്വാ​ർ​ട്ട​റി​ൽ

ജ​ക്കാ​ര്‍​ത്ത : ഇ​ന്ത്യ​യു​ടെ എ​ച്ച്.​എ​സ് പ്ര​ണോ​യി ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്‍റ​ണി​ൽ ക്വാ​ർ‌​ട്ട​റി​ൽ ക​ട​ന്നു. ലോ​ക മൂ​ന്നാം ന​മ്പ​ർ താ​രം മ​ലേ​ഷ്യ​യു​ടെ ലീ ​ചോം​ഗ് വീ​യെ അ​ട്ടി​മ​റി​ച്ചാ​ണ് പ്ര​ണോ​യി​യു​ടെ ക്വാ​ർ​ട്ട​ർ പ്ര​വേ​ശ​നം. 

നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്കാ​യി​രു​ന്നു പ്ര​ണോ​യി​യു​ടെ വി​ജ​യം. മ​ലേ​ഷ്യ​യു​ടെ ഒ​ളി​മ്പി​ക് വെ​ള്ളി​മെ​ഡ​ൽ ജേ​താ​വി​നെ 21-10, 21-18 എ​ന്ന സ്കോ​റി​നാ​ണ് അ​ട്ടി​മ​റി​ച്ച​ത്. ആ​ദ്യ ഗെ​യിം 6-0 ന് ​തു​ട​ങ്ങി​യ പ്ര​ണോ​യി പി​ന്നീ​ട് 10-3 ന് ​ലീ​യെ പി​ന്നി​ലാ​ക്കി​കു​തി​ച്ചു. 21-10 ന് ​അ​നാ​യാ​സം ഗെ​യിം സ്വ​ന്ത​മാ​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ര​ണ്ടാം ഗെ​യിം ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​ണോ​യി സ്വ​ന്ത​മാ​ക്കി​യ​ത്. ഒ​രു ഘ​ട്ട​ത്തി​ൽ 13-12 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും മു​ന്നേ​റി​യ പ്ര​ണോ​യി 21-18 ന് ​ഗെ​യി​മും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കി. 


LATEST NEWS