ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ്  : സൈ​ന നെ​ഹ്വാ​ൾ ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്  

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ്  : സൈ​ന നെ​ഹ്വാ​ൾ ര​ണ്ടാം റൗ​ണ്ടി​ൽ പു​റ​ത്ത്  

ജ​ക്കാ​ർ​ത്ത : ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്വാ​ൾ ഇ​ന്തോ​നേ​ഷ്യ ഓ​പ്പ​ണ്‍ സൂ​പ്പ​ർ സീ​രീ​സ് പ്രീ​മി​യ​റി​ൽ​നി​ന്നു പു​റ​ത്താ​യി. ര​ണ്ടാം റൗ​ണ്ടി​ൽ താ​യ്ല​ൻ​ഡി​ന്‍റെ നി​താ​ച്ചോ​ണ്‍ ജി​ൻ​ഡാ​പോ​ളി​നോ​ടു പ​രാ​ജ​യ​പ്പെ​ട്ടാ​ണ് സൈ​ന പു​റ​ത്താ​യ​ത്. സ്കോ​ർ: 15-21, 21-6, 16-21. 


ആ​ദ്യ സെ​റ്റി​ൽ തോ​ൽ​വി വ​ഴ​ങ്ങി​യ സൈ​ന ര​ണ്ടാം റൗ​ണ്ടി​ൽ കൊ​ടു​ങ്കാ​റ്റ് ക​ണ​ക്കെ തി​രി​ച്ചു​വ​ന്ന് ജി​ൻ​ഡാ​പോ​ളി​നെ മ​ല​ർ​ത്തി​യ​ടി​ച്ചു. ആ​റു പോ​യി​ന്‍റ് മാ​ത്ര​മാ​ണ് എ​തി​രാ​ളി​ക്ക് ര​ണ്ടാം സെ​റ്റി​ൽ സൈ​ന വി​ട്ടു​ന​ൽ​കി​യ​ത്. എ​ന്നാ​ൽ നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം സെ​റ്റി​ൽ തി​രി​ച്ചു​വ​ന്ന ജി​ൻ​ഡാ​പോ​ൾ 16-21 എ​ന്ന സ്കോ​റി​ൽ സെ​റ്റും മ​ത്സ​ര​വും സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ, താ​യ്ല​ൻ​ഡി​ന്‍റെ ത​ന്നെ റ​ച്ചാ​നോ​ക് ഇ​ന്‍റാ​നോ​നി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​വി​ടെ മൂ​ന്നു​വ​ട്ടം ചാ​ന്പ്യ​നാ​യ സൈ​ന ര​ണ്ടാം റൗ​ണ്ടി​ലേ​ക്കു മു​ന്നേ​റി​യ​ത്. ആ​ദ്യ സെ​റ്റ് ന​ഷ്ട​പ്പെ​ടു​ത്തി​യ​ശേ​ഷം തു​ട​ർ​ച്ച​യാ​യി ര​ണ്ടു സെ​റ്റു​ക​ൾ സ്വ​ന്ത​മാ​ക്കി സൈ​ന ടൂ​ർ​ണ​മെ​ന്‍റി​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. 

ഇ​ക്കു​റി റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​നു പു​റ​ത്തു​നി​ന്നാ​ണ് സൈ​ന മ​ത്സ​രി​ക്കാ​നെ​ത്തി​യ​തെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യാ​ണ് സൈ​ന ആ​ദ്യ പ​ത്തി​ൽ​നി​ന്നു പു​റ​ത്താ​കു​ന്ന​ത്. 
 


Loading...
LATEST NEWS