ശിഖർ ധവാൻ മടങ്ങില്ല ; പകരക്കാരനായി ഋഷഭ് പന്ത് വന്നേക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശിഖർ ധവാൻ മടങ്ങില്ല ; പകരക്കാരനായി ഋഷഭ് പന്ത് വന്നേക്കും

മുംബൈ :  ഓസ്ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് മൽസരത്തിനിടെ പാറ്റ് കമ്മിൻസിന്റെ ബൗൺസർ പതിച്ച് പരുക്കേറ്റ ഓപ്പണർ ശിഖർ ധവാൻ നിരീക്ഷണത്തിലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് അറിയിച്ചു. തൽക്കാലം ധവാൻ ഇന്ത്യൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരും. ഈ ദിവസങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാകും ധവാന്‍. പരുക്കു സുഖപ്പെടുന്ന കാര്യത്തിലുള്ള പുരോഗതി വിലയിരുത്തിയാകും പകരക്കാരെ നിശ്ചയിക്കുന്നത് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ.
ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ നിലവിൽ ബിസിസിഐ മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ധവാൻ ഇംഗ്ലണ്ടിൽ തന്നെ തുടരട്ടെയെന്നാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. അദ്ദേഹത്തിന്റെ പുരോഗതി കൃത്യമായി നിരീക്ഷിക്കും. ഓസ്ട്രേലിയയ്ക്കെതിരായ മൽസരത്തിനിടെ ഇടതു കൈപ്പത്തിയുടെ പിന്നിൽ ചൂണ്ടുവിരലിനും തള്ളവിരലിനും ഇടയിലാണ് താരത്തിനു പരുക്കേറ്റത്’ – ബിസിസിഐ അറിയിച്ചു.

ധവാനു പരുക്കേറ്റെന്ന റിപ്പോർട്ടുകൾ വന്നതോടെ പകരം ആരെത്തുമെന്ന ചർച്ചകളും സജീവമാണ്. ധവാന്റെ സ്വദേശമായ ഡൽഹിയിൽനിന്നു തന്നെയുള്ള യുവതാരം ഋഷഭ് പന്ത് പകരക്കാരനാകുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ ഇടംലഭിക്കാത്തതിനെ തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്ന താരമാണ് പന്ത്.സ്കാനിങ്ങിൽ ധവാന്റെ കൈവിരലിനു പൊട്ടലുണ്ടെന്ന് വ്യക്തമായതോടെ മൂന്നാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചതായാണ് വിവരം. ഇതുപ്രകാരം ഏറ്റവും ചുരുങ്ങിയത് ജൂലൈ രണ്ടിനു നടക്കേണ്ട ബംഗ്ലദേശിനെതിരായ മൽസരം വരെ ധവാനെ കളിപ്പിക്കാനാകില്ല. ജൂലൈ ആറിനു നടക്കേണ്ട ശ്രീലങ്കയ്ക്കെതിരായ മൽസരത്തിലും താരത്തിന്റെ സാന്നിധ്യം ഉറപ്പിക്കാനാകില്ല.


LATEST NEWS