ആരാധകർക്ക് നിരാശ;ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാകും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരാധകർക്ക് നിരാശ;ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ലോകകപ്പ് നഷ്ടമാകും

ലണ്ടന്‍: ഓസീസിനെതിരായ ലോകകപ്പ മത്സരത്തിനിടെ കൈവിരലിനു പരുക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമില്‍ നിന്നും പുറത്താകും. താരത്തിന്റെ പരുക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് ടീമില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചത്. ധവാന് പകരക്കാരനായി ഇടങ്കെയ്യന്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടീമിലെത്തും. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പിന്നീട് നടക്കും.

പകരക്കാരുടെ പട്ടികയിലുള്ള പന്ത് നേരത്തെ തന്നെ ഇംഗ്ലണ്ടിലെത്തിയെങ്കിലും പകരക്കാരനായി പ്രഖ്യാപിച്ചിരുന്നില്ല. താരത്തിന്റെ പരുക്ക് ഭേദമായില്ലെന്നും ലോകകപ്പില്‍ താരത്തിന്റെ സേവനം ലഭ്യമാകില്ലെന്നും ബിസിസിഐ ട്വീറ്റിലൂടെയാണ് അറിയിച്ചത്. ഓസീസിനെതിരായ മത്സരത്തില്‍ വിരലിനു പരുക്കേറ്റ താരം സെഞ്ച്വറി നേടിയ ശേഷമായിരുന്നു പുറത്തായത്.


LATEST NEWS