കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം

ഇന്‍ഡോര്‍: ഐ.പി.എല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് വിജയം. ആറു പന്ത് ബാക്കി നില്‍ക്കെ ആറു വിക്കറ്റിന് മുംബൈ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ പരാജയപ്പെടുത്തിയത്. 175 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈ 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. 

സൂര്യകുമാര്‍ 42 പന്തില്‍ ആറു ഫോറിന്റെയും മൂന്നു സിക്‌സിന്റെയും അകമ്പടിയോടെ 57 റണ്‍സെടുത്തു. രോഹിത് ശര്‍മ്മയും ക്രുണാലും ചേര്‍ന്ന് പുറത്താകാതെ 56 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കുകയായിരുന്നു. രോഹിത് 15 പന്തില്‍ 24 റണ്‍സും ക്രുണാല്‍ 12 പന്തില്‍ 31 റണ്‍സും കണ്ടെത്തി.

നേരത്ത ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സാണടിച്ചത്. 40 പന്തില്‍ 50 റണ്‍സ് നേടിയ ക്രിസ് ഗെയ്ലാണ് പഞ്ചാബിന്റെ ടോപ്പ് സ്‌കോറര്‍. കെ.എല്‍ രാഹുലും ഗെയ്ലും ചേര്‍ന്ന് മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 6.4 ഓവറില്‍54 റണ്‍സടിച്ചു.