കിങ്‌സ് ഇലവന്‍ പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച; 88 റണ്‍സിന് എല്ലാവരും പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച; 88 റണ്‍സിന് എല്ലാവരും പുറത്ത്

ഇന്‍ഡോര്‍: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച. നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് 88 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. ആകെ 15.1 ഓവര്‍ മാത്രമാണ് പഞ്ചാബ് ക്രീസില്‍ നിന്നത്. നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ഉമേഷ് യാദവാണ് പഞ്ചാബിനെ ചെറിയ സ്‌കോറിലൊതുക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് 36 റണ്‍സിനിടയില്‍ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. ആരോണ്‍ ഫിഞ്ച് 26 റണ്‍സെടുത്ത് ചെറുത്ത് നില്‍പ്പിന് ശ്രമിച്ചെങ്കിലും വിഭലമായി. പഞ്ചാബിന്റെ എട്ടു ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹല്‍, ഗ്രാന്‍ഡ്‌ഹോം, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. പഞ്ചാബിന്റെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ റണ്‍ഔട്ടായി.


LATEST NEWS