മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വിജയം

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് അനായാസ വിജയം. അവസാന പന്തില്‍ വിജയറണ്‍ കണ്ടെത്തിയ ഡല്‍ഹി ഏഴു വിക്കറ്റിനാണ് മുംബൈയെ തോല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരം ജേസണ്‍ റോയിയുടെ മികവിലാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ വിജയം. 53 പന്തില്‍ 91 റണ്‍സുമായി ജേസണ്‍ പുറത്താകാതെ നിന്നു. 47 റണ്‍സുമായി ഋഷഭ് പന്ത് ജേസണ്‍ റോയിക്ക് പിന്തുണ നല്‍കി.

ഓപ്പണര്‍മാരായ സൂര്യകുമാര്‍ യാദവിന്‍റെയും എവിന്‍ ലൂയിസിന്റെയും മികവില്‍ മുംബൈ 194 റണ്‍സാണ് അടിച്ചെടുത്തത്. ഇരുവരും ആദ്യ വിക്കറ്റില്‍ 102 റണ്‍സ് കൂട്ടിച്ചേര്‍ത്തു. യാദവ് 32 പന്തില്‍ 53 റണ്‍സടിച്ചപ്പോള്‍ ലൂയിസ് 28 പന്തില്‍ 48 റണ്‍സ് നേടി. പിന്നീട് ക്രീസിലെത്തിയ ഇഷാന്‍ കിഷനും മുംബൈയുടെ ഇന്നിങ്സില്‍ നിര്‍ണായകമായി. 23 പന്തില്‍ 44 റണ്‍സാണ് ഇഷാന്‍റെ സംഭാവന. മുംബൈയെ അവസാന അഞ്ച് ഓവറുകളില്‍ ഡല്‍ഹി ബൗളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. ബൗള്‍ട്ട്, ക്രിസ്റ്റ്യന്‍, ടെവാതിയ എന്നിവര്‍ ചേര്‍ന്ന് ഡല്‍ഹിക്കായി രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.