കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 13 റൺസ് ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 13 റൺസ് ജയം

മുംബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 13 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുത്തു. 181 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുക്കാനേ സാധിച്ചുള്ളു. 

ഓപ്പണർ സൂര്യകുമാർ യാദവിന്റെ അർധസെഞ്ചുറിക്കരുത്തിലാണ് മുംബൈ ഇന്ത്യൻസ് മികച്ച സ്കോറിലേക്ക് എത്തിയത്. 39 പന്തുകളിൽ നിന്ന് 59 റണ്‍സെടുത്താണ് സൂര്യകുമാർ പുറത്തായത്. സൂര്യകുമാറും എവിൻ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്. എവിൻ ലൂയിസ് 28 പന്തിൽ 43 റൺസെടുത്തു പുറത്തായി. മുംബൈ ഇന്ത്യൻസിനു വേണ്ടി ഹാര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് നേടിയപ്പോൾ മിച്ചൽ മക്‌‍ലനാഗൻ, ജസ്പ്രീത് ബുംമ്ര, ക്രുനാൽ പാണ്ഡ്യ, മായങ്ക് മാര്‍ക്കണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

കൊൽക്കത്തയ്ക്കു വേണ്ടി റോബിൻ ഉത്തപ്പ അർധസെഞ്ചുറി നേടി. നിതീഷ് റാണ (27 പന്തിൽ 31), ദിനേഷ് കാർത്തിക് (26 പന്തിൽ 36) എന്നിവരും കൊൽക്കത്തയ്ക്കായി തിളങ്ങി. ക്രിസ് ലിൻ (13 പന്തിൽ 17), ശുഭ്മാന്‍ ഗിൽ (അഞ്ച് പന്തിൽ ഏഴ്), ആന്ദ്രെ റസൽ (പത്ത് പന്തിൽ ഒൻപത്), സുനിൽ നാരായൺ (നാല് പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് കൊൽക്കത്തയുടെ മറ്റ് ബാറ്റ്സ്മാൻമാരുടെ സ്കോറുകൾ. 


LATEST NEWS