ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം

ജയ്പൂര്‍: ചെന്നൈയ്ക്കെതിരെ രാജസ്ഥാന് നാലു വിക്കറ്റ് ജയം. ഐ.പി.എല്‍. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ രാജസ്ഥാന് ജയം അനിവാര്യമായിരുന്നു.  ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍ മറികടന്നത്. സ്‌കോര്‍; ചെന്നൈ- 20 ഓവറില്‍ 176/4, രാജസ്ഥാന്‍- 19.5 ഓവറില്‍ 177/6.

ജോസ് ബട്ട്‌ലറിന്റെ ഒറ്റയാള്‍ പോരട്ടത്തിന്റെ മികവിലാണ് രാജസ്ഥാന്റെ വിജയം. 60 പന്തില്‍ നിന്ന് 95 റണ്‍സ് നേടി ജോസ് ബട്ട്‌ലര്‍ പുറത്താകാതെ നിന്നു. രണ്ടു സിക്‌സും 11 ബൗണ്ടറിയും അടങ്ങിയതായിരുന്നു ബട്ട്‌ലറിന്റെ മാച്ച് വിന്നിംങ്‌ ഇന്നിംങ്‌സ്. ബ്രാവോ എറിഞ്ഞ അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാനായി ഒരു സിക്‌സും മൂന്ന് ഡബിളും ഓടി ബട്ട്‌ലര്‍ വിജയത്തിലെത്തിക്കുകയായിരുന്നു.

അര്‍ധസെഞ്ച്വറി നേടിയ സുരേഷ് റെയ്ന (35 പന്തില്‍ 52), വാട്‌സണ്‍ (31 പന്തില്‍ 39), ധോനി (23 പന്തില്‍ 33), ബില്ല്യങ്‌സ് (22 പന്തില്‍ 27) എന്നിവരുടെ മികവിലാണ് ചെന്നൈ 176 റണ്‍സിലെത്തിയത്. രാജസ്ഥാനായി ആര്‍ച്ചര്‍ രണ്ടും സോദി ഒരു വിക്കറ്റും വീഴ്ത്തി. 


LATEST NEWS