റെയ്‌നക്ക് അർദ്ധ സെഞ്ചുറി; ചെന്നൈക്കെതിരെ രാജസ്ഥാന് 177 റൺസ് വിജയലക്ഷ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയ്‌നക്ക് അർദ്ധ സെഞ്ചുറി; ചെന്നൈക്കെതിരെ രാജസ്ഥാന് 177 റൺസ് വിജയലക്ഷ്യം

സവായ് മന്‍സിംഗ് സ്റ്റേഡിയത്തില്‍ ചെന്നൈക്കെതിരെ രാജസ്ഥാന് 177 റൺസ് വിജയലക്ഷ്യം.  ഐ പി എല്‍  വമ്പൻമാർ നേർക്കുനേരെ വന്ന മത്സരത്തിൽ തുടക്കത്തിലേ ചെന്നൈക്ക് കടിഞ്ഞാണിടാൻ രാജസ്ഥാന് സാധിച്ചു. 200 ന് മുകളിൽ റൺസ് നേടാമെന്നുറച്ച ചെന്നൈയിയുടെ വേഗത 52 റണ്‍സെടുത്ത സുരേഷ് റെയ്‌ന പുറത്തായതോടെ കുറഞ്ഞു.. ഇത്​ റൈനയുടെ 34ാം ഐ പി എൽ അര്‍ധസെഞ്ചുറിയാണ്​.

ടോസ് നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ചെന്നൈക്ക്​ തിരിച്ചടിയേകി മൂന്നാം ഓവറില്‍ തന്നെ ഫോമിലുള്ള അമ്പാട്ടി റായിഡു(12) പുറത്തായി തുടർന്ന്​ ഒത്തുചേര്‍ന്ന ഷെയ്ന്‍ വാട്‌സണും (39) സുരേഷ് റെയ്‌നയും ചേര്‍ന്ന് ഇന്നിംഗ്‌സിനെ ചലിപ്പിക്കുകയായിരുന്നു. തുടർന്ന്​ റൈനയും കൂടാരം കയറി. 22 പന്തില്‍ 27 റണ്‍സെടുത്ത ബില്ലിംഗ്‌സ്, 23 പന്തില്‍ 33 റണ്‍സെടുത്ത ധോണി എന്നിവർ ചേർന്നാണ്​ ചെന്നൈ സ്​കോർ 170 കടത്തിയത്​. 

രാജസ്ഥാന്​ വേണ്ടി ജോഫ്ര ആർച്ചർ രണ്ട്​ വിക്കറ്റുകളെടുത്തു. 


LATEST NEWS