ഐപിഎല്‍:  കൊൽക്കത്തയ്ക്കെതിരെ ജയം; മുംബൈ ഇന്ത്യൻസ് ഫൈനലില്‍ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐപിഎല്‍:  കൊൽക്കത്തയ്ക്കെതിരെ ജയം; മുംബൈ ഇന്ത്യൻസ് ഫൈനലില്‍ 

ബെംഗളൂരു:  ഐപിഎല്ലില്‍  കൊൽക്കത്തയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് ആറു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.5 ഓവറിൽ വെറും 107 റൺസിനു പുറത്തായി.  തുടക്കത്തിൽ മുംബൈ പതറിയെങ്കിലും  33 പന്തുകൾ ബാക്കി നിർത്തി വിജയത്തിലെത്തി. നാളെ നടക്കുന്ന ഫൈനലിൽ മുംബൈയും പുണെയും തമ്മിൽ മൽസരിക്കും.

ലീഗ് ഘട്ടത്തിലെ രണ്ടു മൽസരങ്ങളിലും ആദ്യ ക്വാളിഫയറിലും രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടത്തിൽ വിജയം പുണെയ്ക്കൊപ്പമായിരുന്നു. 34 റൺസിലെത്തുമ്പോഴേക്കു മുംബൈയ്ക്കു മൂന്നു വിക്കറ്റ് നഷ്ടമായി. നാലാം വിക്കറ്റ് 88 റൺസിലും നഷ്ടമായി. ക്രുണാൽ പാണ്ഡെയും(30 പന്തുകളിൽ 45), പൊള്ളാർഡും(ഒൻപത്) ചേർന്നു ടീമിനെ വിജയത്തിലെത്തിച്ചു.

ക്യാപ്റ്റൻ രോഹിത് ശർമ 24 പന്തുകളിൽ 26 റൺസെടുത്തു.   നേരത്തെ,  നാല് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കാൺ ശർമയും മൂന്നോവറിൽ ഏഴു റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയുമാണ് കൊൽക്കത്തയെ തകർത്തത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ ജോൺസനും ഒരു വിക്കറ്റ് നേടിയ ലസിത് മലിംഗയും പിന്തുണ നൽകി.  


LATEST NEWS