ഐഎസ്എല്ലില്‍  ബം​ഗ​ളു​രു എ​ഫ്സിക്ക് ജയം 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐഎസ്എല്ലില്‍  ബം​ഗ​ളു​രു എ​ഫ്സിക്ക് ജയം 

ബം​ഗ​ളു​രു: ഐഎസ്എല്ലില്‍  ബം​ഗ​ളു​രു എ​ഫ്സി  പ്ലേ​ഓ​ഫിലേക്ക്.. എ​ഫ്സി ഗോ​വ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കു തോ​ൽ​പ്പി​ച്ചാ​ണ് ബം​ഗ​ളു​രു പ്ലേ​ഓ​ഫി​ൽ ക​ട​ന്ന​ത്.   35-ാം മി​നി​റ്റി​ൽ എ​ഡു ഗാ​ർ​സി​യ​യും ര​ണ്ടാം പ​കു​തി​യി​ൽ ഡീ​മാ​സ് ഡെ​ൽ​ഗാ​ർ​ഡോ​യു​മാ​ണ് ബം​ഗ​ളു​രു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

82-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഡെ​ൽ​ഗാ​ർ​ഡ​യു​ടെ ഗോ​ൾ. മി​ക​ച്ച സേ​വു​ക​ളു​മാ​യി ഗോ​ൾ​പോ​സ്റ്റി​നു താ​ഴെ നി​റ​ഞ്ഞു​നി​ന്ന ഗോ​ളി ഗു​ർ​പ്രീ​തി​ന്‍റെ പ്ര​ക​ട​ന​വും ബം​ഗ​ളു​രു​വി​ന്‍റെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യി.  15 ക​ളി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ബം​ഗ​ളു​രു​വി​ന് 33 പോ​യി​ന്‍റാ​യി. നാ​ലു മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് സീ​സ​ണി​ൽ ബം​ഗ​ളു​രു തോ​റ്റ​ത്.

13 മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ എ​ഫ്സി ഗോ​വ​യ്ക്ക് 20 പോ​യി​ന്‍റാ​ണു​ള്ള​ത്. പ​തി​നൊ​ന്നാ​മ​ത് ജ​യ​വു​മാ​യി തു​ട​ക്ക​ക്കാ​രാ​യ ബം​ഗ​ളു​രു എ​ഫ്സിയുടെ ജൈത്രയാത്ര തുടങ്ങുകയാണ്.


Loading...
LATEST NEWS