കൊച്ചിയിൽ അൽപ സമയത്തിനുള്ളിൽ വിസിലുയരും; മത്സരത്തിനും പ്രതിഷേധത്തിനും 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചിയിൽ അൽപ സമയത്തിനുള്ളിൽ വിസിലുയരും; മത്സരത്തിനും പ്രതിഷേധത്തിനും 

കൊച്ചിയിലെ ഇന്നത്തെ ഐഎസ്എൽ മത്സരത്തിൽ പ്രതിഷേധ സ്വരമുയരും. മോശം റഫറീയിംഗിനെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘമായ മഞ്ഞപ്പടയാണ് പ്രതിഷേധമുയർത്തുന്നത്. പൂനെ സിറ്റിയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്‍റെ ഗോൾ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട ഐഎസ്എൽ സംഘാടകർക്ക് കത്ത് അയച്ചു.

ഇന്ന് നടക്കുന്ന ബ്ലാസ്റ്റേഴ്‌സ് - ബംഗളുരു എഫ്‌സി മത്സരത്തിനിടെയാകും പ്രതിഷേധം ഉയർത്തുക. അതേസമയം, കഴിഞ്ഞ നാല് കളികളിൽ സമനില മാത്രം നേടിയ ബ്ലാസ്റ്റേഴ്‌സ് ഇന്ന് വിജയം മാത്രം പ്രതീക്ഷിച്ചാകും കളത്തിൽ ഇറങ്ങുക. എന്നാൽ, ബംഗളൂരു എഫ്സി മികച്ച ഫോമിലാണ്. നാല് കളികളിൽ മൂന്ന് ജയം അവര്‍ നേടിക്കഴിഞ്ഞു. 

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സി കെ വിനീതും സഹല്‍ അബ്ദുള്‍ സമദും കെ പ്രശാന്തും ഇന്ന് അണി നിരക്കും. അതേസമയം, അനസ് എടത്തൊടിക ഇത്തവണയും ആദ്യ ഇലവനിലില്ല. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ റിനോ ആന്റോ ബെംഗളൂരു നിരയിലും പകരക്കാരുടെ ബെഞ്ചിലാണ്. പുനെ സിറ്റി എഫ്സിക്കെതിരായ മൽസരത്തിലെ ആദ്യ ഇലവനിൽ രണ്ടു മാറ്റങ്ങളുണ്ട്. പിൻനിരയിൽ ലാൽറുവാത്താര തിരിച്ചെത്തിയപ്പോൾ മുഹമ്മദ് റാകിപ് പുറത്തായി.


LATEST NEWS