സമനില തെറ്റി; ബംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സിന് തോൽവി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമനില തെറ്റി; ബംഗളൂരുവിനോട് ബ്ലാസ്‌റ്റേഴ്‌സിന് തോൽവി 

ഐഎസ്എൽ സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ബംഗളുരുവിനെതിരെ 2 - 1 നാണ് കേരളത്തിന്റെ തോൽവി. സെൽഫ് ഗോളിലൂടെയായിരുന്നു ബംഗളുരു വിജയം കണ്ടത്.   ബംഗളുരുവിന് വേണ്ടി സുനിൽ ഛേത്രി ആദ്യ ഗോൾ നേടി. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി സ്റ്റോജനോവിക്ക് പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടി.

കളിയുടെ പതിനേഴാം മിനിട്ടില്‍ നായകന്‍ സുനില്‍ ഛേത്രിയിലൂടെയായിരുന്നു ബംഗളുരു മുന്നിലെത്തിയത്. മിക്കുവിന്റെ പാസില്‍ നിന്നായിരുന്നു ബംഗലൂരുവിനായി ഛേത്രിയുടെ മനോഹര ഫിനിഷിംഗ്.

എന്നാൽ മുപ്പതാം മിനുട്ടിൽ സ്ലാവിസ്ല സ്റ്റോജനോവിക് നേടിയ പെനല്‍റ്റി ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചിരുന്നു.പെനല്‍റ്റി ബോക്സില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ ബംഗലൂരു താരം നിഷുകുമാര്‍ വീഴ്ത്തിയതിനാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചത്. കിക്കെടുത്ത് സ്റ്റോജനോവിക്കിന് പിഴച്ചില്ല.  പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചങ്കിലും പാഴാക്കുകയായിരുന്നു . 

രണ്ടാം പകുതിയില്‍ ഗോള്‍ വഴങ്ങുന്ന ശീലം മാറ്റാത്ത ബ്ലാസ്റ്റേഴ്സിന് തോൽവി സമ്മാനിച്ച ഗോൾ പിറന്നത് രണ്ടാം പകുതിയിലായിരുന്നു. എണ്‍പത്തിയൊന്നാം മിനിട്ടില്‍ സിസ്കോ ഫെര്‍ണാണ്ടസിന്റെ ഗോളെന്നുറച്ച ഷോട്ട് ഗോള്‍ കീപ്പര്‍ നവീന്‍കുമാര്‍ തടുത്തിട്ടെങ്കിലും റീബൗണ്ട് ചെയ്ത പന്ത് നിക്കോള ക്രമര്‍വിച്ചിന്റെ ദേഹത്ത് തട്ടി വലയില്‍ കയറിയതോടെ ബ്ലാസ്‌റ്റേഴ്‌സ് സീസണിലെ ആദ്യ തോൽവി ഏറ്റു വാങ്ങി.


LATEST NEWS