ഐ.​എ​സ്.​എ​ല്ലി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി; ഒന്നാം സ്ഥാനക്കാരെ മറിച്ചിട്ട് അവസാന സ്ഥാനക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഐ.​എ​സ്.​എ​ല്ലി​ൽ വ​മ്പ​ൻ അ​ട്ടി​മ​റി; ഒന്നാം സ്ഥാനക്കാരെ മറിച്ചിട്ട് അവസാന സ്ഥാനക്കാർ

ഐ.​എ​സ്.​എ​ല്ലി​ൽ ഒന്നാം സ്ഥാനക്കാരെ ഞെട്ടിച്ച് വ​മ്പ​ൻ അ​ട്ടി​മ​റി. ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​യ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യാ​ണ്​ അ​ട്ടി​മ​റി​ച്ച​ത്.  2-1നാ​യി​രു​ന്നു ചെ​ന്നൈ​യി​​ന്റെ സീ​സ​ണി​ലെ ര​ണ്ടാ​മ​ത്തെ ജ​യം.

ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട്​ ഗോ​ളി​ന്​ പി​ന്നി​ലാ​യ ബം​ഗ​ളൂ​രു​വി​ന്​ രണ്ടാം പകുതിയിൽ ഒരു ഗോളാണ് നേടാൻ സാധിച്ചത്. ജെ​ജെ (32), ഗ്രി​ഗ​റി നെ​ൽ​സ​ൺ (43) എ​ന്നി​വ​ർ ചെ​ന്നൈ​യി​നാ​യി സ്​​കോ​ർ ചെ​യ്​​ത​പ്പോ​ൾ ബം​ഗ​ളൂ​രു​വി​​ന്റെ ആ​ശ്വാ​സ ഗോ​ൾ സു​നി​ൽ ഛേത്രി​യു​ടെ (57) വ​ക​യാ​യി​രു​ന്നു.