ക്രിക്കറ്റ് താരം ജോഗീന്ദര്‍ ശര്‍മയുടെ അച്ഛനെ അക്രമികള്‍ കുത്തിയശേഷം  പണം കൊള്ളയടിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ക്രിക്കറ്റ് താരം ജോഗീന്ദര്‍ ശര്‍മയുടെ അച്ഛനെ അക്രമികള്‍ കുത്തിയശേഷം  പണം കൊള്ളയടിച്ചു

ഹിസാർ: മുൻഇന്ത്യന്‍ ക്രിക്കറ്റ് താരം ജോഗീന്ദര്‍ ശര്‍മയുടെ അച്ഛന്‍ ഓം പ്രകാശ് ശര്‍മയെ ആക്രമിച്ച് കൊള്ളയടിച്ചു.ശനിയാഴ്ച രാത്രിയാണ് സംഭവം. റോത്തക്കിലെ കാതമണ്ഡിയിലുള്ള കടയുടെ മുന്നില്‍ വച്ച് രണ്ടുപേര്‍ ശർമയെ കുത്തിയശേഷമാണ് പണംകൊള്ളയടിച്ചത്.

കടയില്‍ സിഗരറ്റും ശീതളപാനിയം വാങ്ങാനെത്തിയ ഇരുപത് വയസ്സിനടുത്ത് പ്രായമുള്ള രണ്ടുപേരാണ് അക്രമികള്‍. ആദ്യം കീശയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചവര്‍ പിന്നീട് കത്തിയെടുത്ത് വയറില്‍ കുത്തുകയായിരുന്നു. ഇത് കൈകൊണ്ട് തടയാന്‍ ശ്രമിച്ചെങ്കിലും അവര്‍ കടയിലെ മേശവലിപ്പില്‍ നിന്ന് ഏഴായിരം രൂപ അപഹരിച്ചെന്ന് ശര്‍മ പോലീസില്‍ മൊഴി നല്‍കി.

കൊള്ളയ്ക്കുശേഷം പരിക്കേറ്റ ശര്‍മയെ അകത്തിട്ട് കട പൂട്ടി അക്രമികള്‍ കടന്നുകളയുകയായിരുന്നു. ശര്‍മയുടെ മറ്റൊരു മകനായ ദീപക് എത്തി കടയുടെ പൂട്ട് തല്ലിത്തുറന്നാണ് ശര്‍മയെ ആസ്പത്രിയില്‍ എത്തിച്ചത്. കൈയ്ക്ക് പരിക്കേറ്റ ശര്‍മയെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു.


LATEST NEWS