ആരുടെയും പിന്തുണ ഇല്ലാതെ ടീമില്‍ തുടരാനുള്ള പ്രതിഭ ധോണിയ്ക്കുണ്ട് :  കപില്‍ ദേവ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരുടെയും പിന്തുണ ഇല്ലാതെ ടീമില്‍ തുടരാനുള്ള പ്രതിഭ ധോണിയ്ക്കുണ്ട് :  കപില്‍ ദേവ്

മുംബൈ: മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ട്വന്റി-20യില്‍ നിന്ന് വിരമിക്കണമെന്ന ആവശ്യത്തിനെതിരെ താരത്തെ പിന്തുണച്ച് കപില്‍ദേവ് രംഗത്ത്. വിവാദങ്ങള്‍ അനാവശ്യമാണെന്നും ധോണി മഹാനായ കളിക്കാരനാണെന്നും ധോണിയുടെ ശരാശരി ഇപ്പോഴും മറ്റ് താരങ്ങളേക്കാള്‍ മുന്നിലാണെന്നിരിക്കെ താരം വിരമിക്കേണ്ട സാഹചര്യമില്ലെന്ന് കപില്‍ വ്യക്തമാക്കി.

ധോണി വിരമിക്കണമെന്ന വിവാദത്തിനിടെയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയും പരിശീലകന്‍ രവി ശാസ്ത്രിയും ധോണിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ആരുടെയും പിന്തുണ ഇല്ലാതെ തന്നെ ടീമില്‍ തുടരാനുള്ള പ്രതിഭ ധോണിയ്ക്കുണ്ടെന്ന് കപീല്‍ പറഞ്ഞു. ധോണിക്ക് മികവ് പ്രകടിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അദ്ദേഹം സ്വയം ഒഴിയുമെന്നും കപില്‍ ദേവ് പറഞ്ഞു. അദ്ദേഹത്തെപ്പോലൊരാള്‍ കളിക്കുക എന്നതിലുപരി കളി നിയന്ത്രിക്കുന്ന ആളാണെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു. എന്തിനാണ് ധോണി കളി നിര്‍ത്തണമെന്ന് ആളുകള്‍ മുറവിളി കൂട്ടന്നതെന്ന് തനിക്ക് മനിസ്സിലാകുന്നില്ലെന്നും സച്ചിന്‍ 38ാം വയസ്സിലാണ് ലോകകപ്പ് നേടിയതെന്നും അന്നൊന്നും ആരും ഇക്കാര്യം പറയുന്നത് കണ്ടില്ലെന്ന് കപില്‍ പറയുന്നു.


LATEST NEWS